Stay Tuned!

Subscribe to our newsletter to get our newest articles instantly!

Others Railway

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കുന്നു: ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

Photo credit : www.shutterstock.com

ദില്ലി: ഇന്ത്യൻ റെയിൽവേ യാത്രാ നിരക്കുകൾ ജുലൈ 1 മുതൽ വർധിപ്പിക്കുന്നു. പുതിയ നിരക്കുകൾ അനുസരിച്ച്, എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ കിലോമീറ്ററിന് 1 പൈസയും എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസയുമാണ് വർധനവ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരമാണ് ഈ വിവരം.

500 കിലോമീറ്റർ വരെയുള്ള സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കുമൊന്നും നിരക്കുകൾ വർധിക്കില്ല. എന്നാൽ, അതിൽ മേലെ ദൂരമുളള യാത്രകൾക്ക് കിലോമീറ്ററിന് അർദ്ധ പൈസയുടെ വർധനവുണ്ടാകും. പ്രതിമാസ സീസൺ ടിക്കറ്റുകൾക്കും നിലവിലെ നിരക്കുകൾ തുടരുന്നതാണ്.

ജുലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കുള്ളതാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഐആർസിടിസി വെബ്സൈറ്റ് വഴി മാത്രമേ ബുക്കിംഗ് ചെയ്യാൻ കഴിയുകയുള്ളു. ആധാർ രേഖകളിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമാണ് തത്കാൽ ടിക്കറ്റുകൾ ലഭ്യമാകുക. ജുലൈ 15 മുതൽ ബുക്കിംഗിനായി യാത്രക്കാർ ആധാറിന്റെ ഒടിപി ഘട്ടം പൂർത്തിയാക്കണം എന്നതാണ് മറ്റൊരു നിർദ്ദേശം.

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Railway

ട്രെയിൻ ഗതാഗത്തിൽ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസി ഓടും, അറിയേണ്ടത്!

  • February 25, 2023
തിരുവനന്തപുരം: റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. നാളെ ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം
Food Railway Rate

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

  • February 27, 2023
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും
Total
0
Share