സാൻ ഫ്രാൻസിസ്‌കോ: തബലയിൽ സംഗീതത്തിന്റെ മാന്ത്രിക പ്രപഞ്ചം തന്നെ സൃഷ്‌ടിച്ച ഉസ്‌താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ വച്ച് ഇടിയോപാതിക് പൾമണറി ഫൈബ്രോസിസ് രോഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 73 വയസായിരുന്നു.

ഇന്ത്യൻ സംഗീതപ്രതിഭകളിൽ തബലയിൽ സ്വന്തമായി ഇടംനേടിയ അതികായനെയാണ് നഷ്‌ടമായത്. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്. ഈ വ‌ർഷം ഫെബ്രുവരിയിൽ മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചു.

ഇന്ത്യൻ സംഗീതോപകരണമായ തബലയെ പാശ്ചാത്യലോകത്തിന് ഇഷ്‌ടപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് ഉസ്‌താദ്. സാക്കിർ ഹുസാൻ അല്ല റഖ ഖുറൈഷി എന്നാണ് പൂർണനാമം. 1951 മാർച്ച് ഒൻപതിന് മുംബയിൽ പ്രശസ്‌ത തബല മാന്ത്രികൻ ഉസ്‌താദ് അല്ല റഖ ഖാന്റെ മകനായാണ് ജനനം. സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലും സെന്റ് സേവ്യേഴ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 12-ാം വയസിൽ ആദ്യമായി സ്വതന്ത്രമായി പരിപാടിയിൽ തബല വായിച്ചുതുടങ്ങി. 18-ാം വയസിൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പം പരിപാടിയിൽ തബല വായിച്ചു.

സംഗീതലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 1988ൽ പദ്‌മശ്രീയും 2002ൽ പദ്‌മഭൂഷണും 2023ൽ പദ്‌മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം വിടവാങ്ങിയതായി വാർത്ത പ്രചരിച്ചെങ്കിലും ഉസ്‌താദ് മരിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും എല്ലാവരും പ്രാർത്ഥന തുടരണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നത്.

രാജ്യത്തെ ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ സാക്കിറിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സർക്കാരും രാജ്യത്തെ നിരവധി പ്രമുഖ കലാ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

USTAD, ZAKIR, HUSSAIN

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനും യുവതിയും തൂങ്ങി മരിച്ച നിലയിൽ

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി…

നിറം കുറവെന്ന് പറഞ്ഞ് നിരന്തര മാനസിക പീഡനം; വിവാഹമോചനത്തിന് സമ്മർദ്ദം; ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 8:30 ന്…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു; മരണം ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന്…

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060…