തിരുവനന്തപുരം: പഞ്ഞ കർക്കിടകം കഴിഞ്ഞ് അത്തം പിറന്നു. ഇനി പൂവിളിയുടെ പത്ത് നാൾ. മലയാളി ഓണാവേശത്തിലേക്ക് കടന്നു. കുട്ടികൾ അവസാന പരീക്ഷകൾ കൂടി തീർത്ത് ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നതോടെ മലയാളിയുടെ ഓണക്കാലം തുടങ്ങുകയായി.
Atham 10 days for Onam Keralites starts celebration
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തിരുവോണം കളറാക്കാൻ തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി അപകട യാത്ര; വൈറലായി, ഒപ്പം പൊലീസും തേടിയെത്തി

തിരുവനന്തപുരം: തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്.…

ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും

ഏവർക്കും  ഇന്ന് തിരുവോണം കോഴിക്കോട് ഡിസ്ട്രിക്ട് ഗ്രൂപ്പിന്റെ  ഓണാശംസകൾ ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം.…

കള്ളന്മാർ പൂക്കൾ മോഷ്ടിക്കുന്നു; ഓണവിപണി പ്രതീക്ഷിച്ച് ചെണ്ടുമല്ലി കൃഷി ചെയ്ത കുടുംബശ്രീ വനിതകൾ ദുരിതത്തിൽ

കണ്ണൂർ: ആറളം ഫാമിലെ ചെണ്ടുമല്ലിപ്പാടത്ത് വ്യാപക മോഷണം. രണ്ടേക്കറോളം സ്ഥലത്തെ പൂക്കളാണ് അജ്ഞാതർ കവർന്നത്.കൃഷി വകുപ്പും…

ഓണത്തിന് മലയാളികള്‍ക്ക് ‘എട്ടിന്‍റെ പണി’ കിട്ടുമോ? തക്കാളിക്ക് പിന്നാലെ ഉള്ളിവിലയും കുതിക്കുമെന്ന് റിപ്പോർട്ട്

തക്കാളിക്ക് പിന്നാലെ വരും ദിവസങ്ങളിൽ രാജ്യത്ത്  ഉള്ളി വിലയും കൂടുമെന്ന് റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ  ക്രിസിൽ…