Stay Tuned!

Subscribe to our newsletter to get our newest articles instantly!

AADHAR Online

ആധാറിലെ ഫോട്ടോ കണ്ട് ഇനി ആരും കളിയാക്കില്ല; ഫോട്ടോ മാറ്റാം ഈസിയായി



രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പലപ്പോഴും ആധാർ കാർഡിലെ ഫോട്ടോ കാലിയാക്കലുകൾക്ക് വിധേയമാകാറുണ്ട്. മിക്കയാളുകളും തങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോയിൽ തൃപ്തരല്ല എന്നതാണ് വാസ്തവം. എന്നാൽ രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നതുമായ സേവനങ്ങൾ ലഭിക്കുന്നതിന് ഒരു പൗരന് ആധാർ ആവശ്യവുമാണ്. 
ആധാർ കാർഡിലെ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനുകൾ നിലവിലുണ്ട്. പലർക്കും അതറിയില്ലെന്നതാണ് വാസ്തവം. ലളിതമായ ഘട്ടങ്ങളിലൂടെ് നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം. ഇതിന് 100 രൂപയാണ് ആവശ്യം വരുന്ന തുക.
അതേസമയം ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ ഫോട്ടോ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയില്ല എന്നതാണ്. ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള ആധാർ  എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് എൻറോൾമെന്റ് ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും ആധാർ കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് അത് പൂരിപ്പിക്കാനും കഴിയും.

ആധാർ കാർഡ് ഫോട്ടോ മാറ്റുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള ഘട്ടങ്ങൾ നോക്കാം.
* ആദ്യം അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക
* യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ്/കറക്ഷൻ/അപ്‌ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
* ആധാർ എക്‌സിക്യൂട്ടിവിന് ബയോമെട്രിക് ഡീറ്റെയിൽസ് സബ്മിറ്റ് ചെയ്യുക
* ആധാർ എക്സിക്യൂട്ടീവ് എല്ലാ വിശദാംശങ്ങളും ബയോമെട്രിക് പരിശോധനയിലൂടെ പരിശോധിക്കും.



* തുടർന്ന് പുതിയ ചിത്രം എന്നതിൽ ക്ലിക്ക് ചെയ്ത് പുതിയ ചിത്രം ആധാർ നമ്പറിൽ ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ നിങ്ങളുടെ തത്സമയഫോട്ടോ തന്നെ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
* 100 രൂപ ഫീസ് അടയ്ക്കുക
* തുടർന്ന് ആധാർ എക്സിക്യൂട്ടീവ് നിങ്ങൾക്ക് ഒരു യുആർഎൻ ഉള്ള ഒരു അക്നോളജ്മെന്റ് സ്ലിപ്പ് നൽകും
* ലഭിച്ചിരിക്കുന്ന യുആർഎൻ വഴി നിങ്ങൾക്ക് യുഐഡിഎഐ ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാം
 * 90 ദിവസത്തിനുള്ളിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും.
AADHAAR photo how to change your aadhaar card photo

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

AADHAR Central Government PAN Tax

ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി; പിഴയിൽ മാറ്റമില്ല

ദില്ലി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ്
AADHAR

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം ; എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ?

നമ്മുടെ ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ
Total
0
Share