രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് കമ്പനിയായ ആമസോണിൽ റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റ് നാര്‍സോ എൻ55 ന് വൻ ഓഫർ. നാർസോ സീരീസിലെ പുതിയ 4ജി മോഡലായ എന്‍ 55 ന് നോ കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫർ, കൂടെ കൂപ്പൺ കോഡ് ഓഫറും ലഭ്യമാണ്. 12,999 രൂപയ്ക്ക് അവതരിപ്പിച്ച നാർസോ എൻ55 15 ശതമാനം ഇളവിൽ 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. പ്രത്യോ കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് (HLQCFMBF, PWZTLNQV ) അധിക ഇളവ് ലഭിക്കും
4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും വേരിയന്റാണ് ഇപ്പോൾ ഓഫർ വിലയിൽ വിൽക്കുന്നത്. പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് നിറഭേദങ്ങളില്‍ ലഭിക്കും. അതേസമയം, 6 ജിബി മോഡലിന് 12,999 രൂപയാണ് വില.
നാര്‍സോ എന്‍55 ന് 90 ഹെട്‌സ് റിഫ്രഷ് റേറ്റോട് കൂടിയ 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. ആന്‍ഡ്രോയിഡ് 13ല്‍ അടിസ്ഥാനമാക്കിയുള്ള യുഐ 4.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റ്ം.
64 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. ഇതോടൊപ്പം രണ്ട് മെഗാപിക്സിന്റെ ഡെപ്ത്ത് സെന്‍സര്‍ ക്യാമറയും ഉണ്ട്. 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 33 വാട്ട്‌സ് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിങ് ശേഷിയുള്ളതാണ് 5,000 എംഎഎച്ച് ബാറ്ററി. 29 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്നാണ് റിയല്‍മി അവകാശപ്പെടുന്നത്.
Realme narzo N55 – Amazon offer
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ലോകകപ്പ് സൗജന്യമായി കാണാം, ഹോട്ട്സ്റ്റാറില്‍; ചെയ്യേണ്ടത് ഇക്കാര്യം മാത്രം

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടം സൗജന്യമായി കാണാന്‍ അവസരം. സൗജന്യ ഡിസ്നി+…

ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനം? മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ലോകം നിശ്ചലമാക്കിയത് ഇങ്ങനെ

ന്യൂയോര്‍ക്ക്: സെക്കന്‍ഡുകളോ മിനുറ്റുകളോ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിശ്ചമാകുന്നത് മുമ്പ് പലതവണയുണ്ടായിട്ടുണ്ട്. എന്നാല്‍…

കുട്ടികളുടെ കളി ഓണ്‍ലൈനില്‍’; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പൊലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ…