ഇടുക്കി:ഇടുക്കിക്ക് പ്രതീക്ഷ നൽകി കേരള-തമിഴ്‌നാട് അതിർത്തി നഗരമായ ബോഡി നായ്ക്കന്നൂരിൽ ഇന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇടുക്കിയിൽ നിന്നും 27 കിലോമീറ്റർ മാത്രമാണ് ഇനി റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം. ടൂറിസം, വ്യാപാര, തീർത്ഥാടന മേഖലക്ക് പുത്തൻ ഉണർവ്വും പ്രതീക്ഷിക്കുന്നു.
ഇന്നലെ രാത്രി 8:30ന് ബോഡിനയിക്കുന്നൂരിൽ നിന്നുള്ള ആദ്യ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി. ചെന്നൈ സെൻട്രൽ എക്സ്പ്രസിന്റെ ആദ്യ യാത്ര കേന്ദ്രമന്ത്രി എൽ മുരുകനാണ്  ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്. ഇടുക്കിയോട് ചേർന്ന് കിടക്കുന്ന പട്ടണത്തിൽ ട്രെയിൻ എത്തുന്നതോടെ ഹൈറേഞ്ചും പ്രതീക്ഷയിലാണ്. ഹൈറേഞ്ചിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്ക് നീക്കത്തിനും,വിനോദ സഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും പാത ഗുണകരമാകും. ഒരു വർഷം മുമ്പ് തേനി വരെയുള്ള സർവ്വീസ് ആരംഭിച്ചിരുന്നു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്, ബോഡിയിൽ നിന്നും ചെന്നൈയിലേയ്ക്ക് സർവ്വീസ്. ചൊവ്വാ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും. മധുര- ബോഡി റൂട്ടിൽ അൺ റിസർവേർഡ് എക്സ്പ്രസ് ട്രെയിൻ എല്ലാ ദിവസവും സർവ്വീസ് നടത്തും. ബോഡിയിലേയ്ക്കുള്ള പാതയിലെ, വിവിധ ഘട്ട പരീക്ഷണ ഓട്ടങ്ങളും പൂർത്തീകരിച്ച ശേഷമാണ്, സർവ്വീസ് ആരംഭിയ്ക്കുന്നത്.
railway station near idukki bodinayakanur train begins service
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…

പ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട് : കേരളത്തിലൂടെയുളള 3 ട്രെയിനുകൾ അടക്കം 23 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

ചെന്നൈ : പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തെക്കൻ തമിഴ്നാട്.കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച തിരുനെൽവേലി,…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി.…