ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന, ഏറ്റവും വലിയ ആപ് ശേഖരമാണ് ഗൂഗിൾ പ്ലേസ്റ്റോര്‍ ( Google Play Store).ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനായി പ്ലേസ്റ്റോറിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 
എന്നാൽ പഴയ ആൻഡ്രോയിഡ്  ഓഎസുകളിലെ കാലാകാലങ്ങളിൽ അപ്ഡേറ്റുകളിൽ പിന്തുണ പ്ലേസ്റ്റോര്‍ പിന്‍വലിക്കാറുണ്ട്. ഇപ്പോഴിതാ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിന്റെ പ്ലേസ്റ്റോർ പിന്തുണ ഗൂഗിൾ പിൻവലിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
2013ലാണ് കിറ്റ്കാറ്റ്  എന്ന ഓഎസ് ഗൂഗിൾ അവതരിപ്പിച്ചത്. ഈ പതിപ്പ് പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ഇനി ഗൂഗിൾ പ്ലേ സ്‌റ്റോറുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ലഭിക്കില്ല. ഏകദേശം ഒരു ശതമാനം ആൻഡ്രോയിഡ് ഡിവൈസുകളാണത്രെ ഇപ്പോഴും കിറ്റ്കാറ്റ് ഒഎസിൽ പ്രവർത്തിക്കുന്നത്. 
ഹോം ഡിസ്‌പ്ലേയിലെ  ഗൂഗിൾ നൗ , ഫുൾ സ്‌ക്രീൻ മോഡ് എന്നിവയും മറ്റും കിറ്റ്കാറ്റ് അപ്ഡേറ്റിന്റെ ഭാഗമായിരുന്നു. ഏപ്രിലിൽ വാട്സ്ആപും കിറ്റ്കാറ്റ് ഓഎസിന്റെ പിന്തുണ പിൻവലിച്ചിരുന്നു. 2012 ജൂലൈയിൽ ജെല്ലി ബീൻ പതിപ്പിനുള്ള പ്ലേസ്റ്റോർ പിന്തുണയും ഗൂഗിൾ നിർത്തലാക്കിയിരുന്നു.
Playstore is no longer available on these smartphones; Do you have yours?
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനം? മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ലോകം നിശ്ചലമാക്കിയത് ഇങ്ങനെ

ന്യൂയോര്‍ക്ക്: സെക്കന്‍ഡുകളോ മിനുറ്റുകളോ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിശ്ചമാകുന്നത് മുമ്പ് പലതവണയുണ്ടായിട്ടുണ്ട്. എന്നാല്‍…

ഏഴാം വാർഷികം ആഘോഷിച്ച് ജിയോ, 21 ജിബി ഡാറ്റ വരെ സൌജന്യമായി നൽകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) ഏഴാം വാർഷികം ആഘോഷിക്കുകയാണ്. 2016ൽ പ്രവർത്തനം…

ഇളവുകളോടെ 37,999 രൂപയ്ക്ക് ഐഫോൺ 14, വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

ആപ്പിൾ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. വമ്പിച്ച വിലക്കിഴിവ് നൽകുന്ന ആപ്പിൾ ഡേയ്സ് സെയിൽ…