തൊടുപുഴ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടക്കുന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും.
സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് നിർമാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾവരെ കാണാൻ സാധിക്കും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
vagamon glass bridge inauguration
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

സുന്ദരിയായി ബേപ്പൂർ മറീന ബീച്ച്

ബേ​പ്പൂ​ർ​ ​:​ ​ഈമാസം​ 27​ ,​ 28,​ 29​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ബേ​പ്പൂ​ർ​ ​വാ​ട്ട​ർ​…

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഇന്ന് തുടക്കമാവും

വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഡ്രോണ്‍ ഷോ, സംഗീത, കലാ പരിപാടികള്‍, കൈറ്റ് ഫെസ്റ്റിവല്‍

പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു

വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. നിരവധി…