സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതിനെ തുടർന്ന് നിരവധി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. അടുത്തിടെ ചില ആൻഡ്രോയിഡ് ആപ്പുകൾ വഴി വിവരം ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. സുരക്ഷാ ഗവേഷകരായ ഡോ. വെബാണ് സ്പൈ വെയറിനെ കണ്ടെത്തിയത്. നിരവധി ജനപ്രിയ ആപ്പുകളിൽ കടന്നു കൂടിയ സ്പിൻ ഓകെ (SpinOk) എന്ന സ്പൈവെയർ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ കടന്നുകയറി സ്റ്റോർ ചെയ്ത സ്വകാര്യ ഡാറ്റ ചോർത്തുകയും അവ വിദൂര സെർവറുകളിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത 101 ആൻഡ്രോയിഡ് ആപ്പുകളിൽ സ്പൈവെയർ കണ്ടെത്തിയതായി ഡോ. വെബ് അവകാശപ്പെടുന്നുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് മൊത്തം 421,290,300 തവണയായി ഡൗൺലോഡ് ചെയ്ത ആപ്പുകളിലാണ് പ്രശ്നം കണ്ടെത്തിയത്. ഉപയോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി രസകരമായ സമ്മാനങ്ങൾ, ഗെയിമുകൾ, റിവാർഡുകൾ എന്നിവ നേടാനാകുന്ന തരത്തിലുള്ള രീതികൾ ഉൾപ്പെടുത്തിയാണ് ആപ്പുകളുടെ യൂസർ ഇന്റർഫേസുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ മറവിലാണ് ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ സ്പൈവെയർ ട്രാക്ക് ചെയ്യുന്നത്. അത്തരം ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. പ്ലേ സ്റ്റോർ നീക്കം ചെയ്ത ആപ്പുകളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തിരിക്കുന്ന നിരവധി ആപ്പുകളുണ്ട്. Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master എന്നിവയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ലോകകപ്പ് സൗജന്യമായി കാണാം, ഹോട്ട്സ്റ്റാറില്‍; ചെയ്യേണ്ടത് ഇക്കാര്യം മാത്രം

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടം സൗജന്യമായി കാണാന്‍ അവസരം. സൗജന്യ ഡിസ്നി+…

ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനം? മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ലോകം നിശ്ചലമാക്കിയത് ഇങ്ങനെ

ന്യൂയോര്‍ക്ക്: സെക്കന്‍ഡുകളോ മിനുറ്റുകളോ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിശ്ചമാകുന്നത് മുമ്പ് പലതവണയുണ്ടായിട്ടുണ്ട്. എന്നാല്‍…

കുട്ടികളുടെ കളി ഓണ്‍ലൈനില്‍’; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പൊലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ…