Stay Tuned!

Subscribe to our newsletter to get our newest articles instantly!

Ai-camera MVD

എട്ടാം നാൾ എ ഐ ക്യാമറ ഓൺ ആകും, ഹെൽമറ്റും സീറ്റ്ബെൽറ്റും മാത്രമല്ല; 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും!



തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂട്ടിടാൻ ആർട്ടിഫിഷൽ ഇൻറലിജൻസ് (എ ഐ) ക്യാമറകള്‍ കൺ തുറക്കുകയാണെന്ന വാർത്ത ഇതിനകം പുറത്തുവന്നിട്ടുണ്ട്. ട്രാഫിക്ക് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗതാഗത നിയമ ലംഘനം നടത്തി വന്നിരുന്നവർ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും എന്നതാണ് എ ഐ ക്യാമറ ഓൺ ആകുമ്പോൾ സംഭവിക്കാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെ ഇന്നേക്ക് എട്ടാം നാൾ എ ഐ ക്യാമറ ഓൺ ആകും. അതായത് ഏപ്രിൽ 20ാം തീയതി മുതലാകും ‘സേഫ് കേരള’ പദ്ധതി ആരംഭിക്കുക. മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളാണ് നിയമ ലംഘനങ്ങൾ കണ്ടെത്താനായി കാത്തിരിക്കുന്നത് എന്നത് ഏവരും അറിയുക. എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം എന്നതാണ് വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്.
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര – ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക. ഈ അഞ്ച് കാര്യങ്ങളിൽ, അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ വയ്ക്കുന്നത് കീശ കീറാതിരിക്കാൻ സഹായിക്കും. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയടക്കമുള്ള മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും എന്നതും അറിഞ്ഞുവയ്ക്കുക. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുമുള്ള ഗതാഗത നിയമങ്ങളും പാലിച്ചുള്ള ഡ്രൈവിംഗ് ഇല്ലെങ്കിൽ ‘പണി’ കിട്ടുമെന്നുറപ്പാണ്.
നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീററർ അപ്പുറമുള്ള ഐ ഐ ക്യാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും.
safe kerala artificial intelligence camera traffic surveillance system details

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Government MVD

‘എച്ച്’ ഇനി വെറും സിംപിള്‍, ലൈസൻസ് കിട്ടാൻ ക്ലച്ചും ഗിയറും വേണ്ടെന്ന് ഉത്തരവ്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ അനുമതിയായി. ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിച്ച് എച്ച് എടുക്കാൻ ഇതുവരെ
MVD Rate

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ ബസുകള്‍ക്കെതിരെ നടപടി; വിളിക്കേണ്ട നമ്പറുകള്‍

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി
Total
0
Share