മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് Z7 5ജിക്ക് Iqoo(iQoo Z7 5G) ആമസോണിൽ വൻ ഓഫർ. മികച്ച ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ഫീച്ചറുകളുമുള്ള, ഇന്ത്യൻ വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ബ്രാൻഡിന്റെ ആദ്യത്തെ ഹാൻഡ്‌സെറ്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐക്യൂ Z7 5ജി അവതരിപ്പിച്ചത്. പുതിയ ഹാൻഡ്സെറ്റ് ആമസോൺ, ഐക്യൂ ഇ-സ്റ്റോർ വഴി വാങ്ങാം.
ഐക്യൂ Z7 5ജി 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ്, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നീ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഐക്യൂ Z7 5ജിയുടെ കുറഞ്ഞ വേരിയന്റിന് 18,999 രൂപയും 8 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. ബാങ്ക് ഓഫറുകൾ ലഭിക്കുന്നതോടെ 6 ജിബി + 128 ജിബി മോഡൽ 17,499 രൂപയ്ക്കും 8ജിബി + 128 ജിബി മോഡൽ 18,499 രൂപയ്ക്കും ലഭിക്കും. നോർവേ ബ്ലൂ, പസിഫിക് നൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. കമ്പനി പറയുന്നതനുസരിച്ച് ഐക്യൂ Z7 5ജിയ്ക്ക് മൂന്ന് വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ലഭിക്കും.
ഡ്യുവൽ നാനോ സിം സ്ലോട്ടുള്ള സ്‌മാർട് ഫോണിന് 90Hz റിഫ്രഷ് റേറ്റും 360Hz വരെ ക്രമീകരിക്കാവുന്ന ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.38-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080) റെസലൂഷൻ അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. കപ്പാസിറ്റീവ് മൾട്ടി-ടച്ച് ഫീച്ചറുകളുള്ള ഡിസ്പ്ലേയ്ക്ക് 412ppi പിക്സൽ ഡെൻസിറ്റിയുമുണ്ട്. വിവോയുടെ സബ്-ബ്രാൻഡിന്റെ പുതിയ ഹാൻഡ്സെറ്റിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 ആണ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ LPDDR4X റാം ഉള്ള, മാലി ജി68 ജിപിയു-യ്‌ക്കൊപ്പം ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 920 പ്രോസസർ ആണ് ഹാൻഡ്‌സെറ്റിന്റെ കരുത്ത്.


ഐക്യൂ Z7 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസും ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പോർട്രെയ്റ്റ്, ബൊക്കെ, നൈറ്റ് മോഡുകൾ എന്നിവയ്‌ക്കൊപ്പം പിൻ ക്യാമറ സിസ്റ്റത്തിന് സെക്കൻഡിൽ 30 ഫ്രെയിമുകളിൽ (എഫ്‌പി‌എസ്) 4കെ നിലവാരമുള്ള വിഡിയോകൾ വരെ റെക്കോർഡു ചെയ്യാൻ കഴിയുമെന്ന് പറയപ്പെടുന്നു.
128 ജിബിയുടെ യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്. 44W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 4,500 എംഎഎച്ച് ലിയോൺ ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. വൈഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോൺ വാഗ്ദാനം ചെയ്യുന്നു. 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടും ഈ ഹാൻഡ്സെറ്റിലുണ്ട്.
IQOO Z7 5G launched on Amazon
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

കേരളത്തിൽ 13 നഗരങ്ങളിൽ കൂടി എയര്‍ടെല്‍ 5ജി അവതരിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ…

ഇളവുകളോടെ 37,999 രൂപയ്ക്ക് ഐഫോൺ 14, വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

ആപ്പിൾ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. വമ്പിച്ച വിലക്കിഴിവ് നൽകുന്ന ആപ്പിൾ ഡേയ്സ് സെയിൽ…

ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട് ടിവി, 60% വരെ കിഴിവ്, മറ്റു ഓഫറുകളും

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിലില്‍ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ്…