ഇരുചക്ര – മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നതെന്ന്  ടിവിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു.
2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്‍ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്‍സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ വര്‍ധനവാണ് ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും.
2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള  ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ്  കൊച്ചി ഓണ്‍-റോഡ് വില.
ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്കൂട്ടറുകളുടെ ശ്രേണിയില്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് രേഖപ്പെടുത്തിയെന്നും, സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ തെളിവാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു.
TVS iQube electric scooter new prices
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പുതിയ നിയോൺ ഗ്രീൻ കളർ സ്‍കീമില്‍ ഒല എസ് 1 എയർ

ഒല എസ്1 എയറിന്റെ പുതിയ കളർ വേരിയന്‍റിനെ ഒല ഇലക്ട്രിക് ടീസ് ചെയ്‍തു. ഇലക്ട്രിക് സ്‍കൂട്ടറിന്റെ…

പശക്കുപ്പി വില 35, മലപ്പുറത്ത് എംആ‌ർപി തട്ടിപ്പ്; ലക്ഷം രൂപ പിഴ നാഗ്പൂർ കമ്പനിക്ക്, ലീഗൽ മെട്രോളജി സുമ്മാവാ!

മലപ്പുറം: സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം ആർ പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ…

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന്…

ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി, പുതിയ വില പ്രാബല്യത്തിൽ

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക…