ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ 179 പേര്‍ക്ക് പരിക്ക്. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട്. ബോഗികളിൽ യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം തുടരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍. രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കി. എൻ ഡിആർ എഫും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Read also: പ
179 പേര്‍ക്കാണ് ആകെ പരിക്കേറ്റത്. അതില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. ബാലസോര്‍ ആശുപത്രിയില്‍ മാത്രം 47 പേരാണ് ചികിത്സയിലുള്ളത്. ഒഡീഷ സർക്കാർ, റെയിൽവേ എന്നിവരുമായി ആശയവിനിമയം നടത്തിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. ബാഗനാഗ റെയിൽവേ സ്റ്റേഷനില്‍ രാത്രി 7.20 ഓടെയാണ് അപകടം നടന്നത്. അടിയന്തര നടപടികൾ സ്വീകരിച്ചെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. മൂന്ന് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
train accident in odisha 50 people were injured