പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.
ചെർപ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.
kallada bus accident palakkad many injured death 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

ബസും വാനും കൂട്ടിയിടിച്ചു അപകടം; ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട ശ്രുതിയും ജെൻസണുമുൾപ്പെടെ 9 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സും…

മഞ്ചേരി അപകടം:ഇന്നായിരുന്നു മകളുടെ നിക്കാഹ്, കൈകൊടുക്കാന്‍ മജീദില്ല

മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ്…

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നു, ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്; പ്രത്യേക നിര്‍ദേശവുമായി കെഎസ്ഇബി

< വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന്…