കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ വിദ്യാർഥികൾ മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. സംഭവത്തിൽ ഉൾപ്പെട്ട ആറ് വിദ്യാർഥികളും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് അധ്യാപകനായ സിയു പ്രിയേഷനോട് മാപ്പ് പറയേണ്ടത്. കെ.എസ്‌.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കമുള്ള വിദ്യാർഥികളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചെന്ന് കോളജിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
അതേസമയം, ക്ലാസ് മുറിയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ കടുത്ത നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചിട്ടുള്ളത്. സമാനമായ തെറ്റ് ആവർത്തിച്ചാൽ ഇരുവരെയും പുറത്താക്കാനാണ് തീരുമാനം. സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
Students who misbehaved to blind teacher should apologise says Maharajas college council 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബസുകളിലെ വിദ്യാർത്ഥി കൺസഷൻ; പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം:ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം…

25 വയസിന് മുകളിലുള്ളവര്‍ക്ക് കണ്‍സെഷനില്ല; മാര്‍ഗരേഖയുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍…

കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന്…

വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി

കൊച്ചി: വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിലാണ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരി മരുന്ന്…