![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEXAqHp0eOKaOYo1mmDDKuYjCsdewGCg51j-PFL_0FIVwP1DfONXnknXNLwKXIgVqZy3w987auahfLdxQn8j-suN7LZKam3IV8Hyld7hmbhVAspxHXb5Pp5wmO1i6fib_tHjgK1XIS0Vrw0Qnr3ejyPqJw4oIvrLmIgF2gKV5vdJiknrKkbis1G7SD/s1600/24%2520vartha%252016x9_091516%2520%25282%2529.webp?w=1200&ssl=1)

കോഴിക്കോട്:കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപത്തുവെച്ചാണ് കുട്ടികൾ തിരയിൽപ്പെട്ടത്. രാവിലെ ഫുട്‌ബോൾ കളിക്കാനായി എത്തിയ കുട്ടികൾ കളിക്ക് ശേഷം കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്.
Read also: പ
മൂന്ന് കൂട്ടികളാണ് തിരയിൽപ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികളും ബീച്ചിലുണ്ടായിരുന്നവരും ചേർന്ന് രക്ഷിച്ചു. മറ്റു രണ്ടുപേർക്ക് നീന്തലറിയില്ലെന്നാണ് ബീച്ചിലുണ്ടായിരുന്നവർ പറയുന്നത്. മുഹമ്മദ് ആദിൽ (18), ആദിൻ ഹസൻ (16) എന്നിവരെയാണ് കാണാതായത്.
ഉൾക്കടലിൽ ശക്തമായ മഴയുള്ളതിനാൽ തിരമാലകൾ വളരെ ഉയർന്നുപൊങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കുട്ടികൾ ഒഴുക്കിൽപ്പെട്ടത് ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണെന്നും ഇവർ പറഞ്ഞു.