Stay Tuned!

Subscribe to our newsletter to get our newest articles instantly!

Tech

ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനം? മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ലോകം നിശ്ചലമാക്കിയത് ഇങ്ങനെ

ന്യൂയോര്‍ക്ക്: സെക്കന്‍ഡുകളോ മിനുറ്റുകളോ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിശ്ചമാകുന്നത് മുമ്പ് പലതവണയുണ്ടായിട്ടുണ്ട്. എന്നാല്‍ സാങ്കേതിക തടസം കാരണം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇത്രയധികം മണിക്കൂറുകള്‍ പണിമുടക്കിയത് മുമ്പ് കേട്ടുകേള്‍വിയില്ല. ലോകം കണ്ട ഏറ്റവും വലിയ ഐടി നിശ്ചലത എന്നാണ് ഇന്ന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായ ഗുരുതര പ്രശ്‌നത്തെ വിശേഷിപ്പിക്കാവുന്നത്. 
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ മിക്കതും പണിമുടക്കുന്നതിനാണ് ഇന്ന് ലോകം സാക്ഷ്യംവഹിച്ചത്. വിമാനത്താവളങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരോഗ്യ സര്‍വീസുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിന്‍ഡോസിലെ പ്രശ്‌നത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നിശ്ചലമാവുകയോ തടസപ്പെടുകയോ വൈകുകയോ ചെയ്തു. വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം. ഇതോടെ ആഗോളവ്യാപകമായി ഗതാഗത, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെല്ലാം തടസം നേരിട്ടു. 
താറുമാറായി വ്യോമയാനം
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളെയുമാണ് വിന്‍ഡോസ് പ്രശ്‌നം പ്രധാനമായും വലച്ചത്. അമേരിക്കയിലെയും യുകെയിലെയും നിരവധി വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ വൈകി. വിന്‍ഡോസിലെ പ്രശ്‌നം ഇന്ത്യയില്‍ ദില്ലി, മുംബൈ, ബെംഗളൂരു, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. വിസ്‌താര, ഇന്‍ഡിഗോ, ആകാസ, സ്പൈസ്‌ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ പ്രശ്‌നം നേരിടുന്നതായി അറിയിച്ചു. മുംബൈയില്‍ ഇന്‍ഡിഗോ, ആകാസ, സ്പൈസ്‌ജെറ്റ് എന്നിവയുടെ ചെക്ക്-ഇന്‍ വൈകി. ഓണ്‍ലൈന്‍ ചെക്ക്-ഇന്നിന്‍റെ സ്ഥാനത്ത് ഓഫ്‌ലൈന്‍ ചെക്കിംഗ് വേണ്ടിവന്നതായാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി യാത്രക്കാര്‍ക്ക് ഏറെനേരം തടസം നേരിട്ടു. 
അമേരിക്കയും യുകെയുമാണ് വിമാനങ്ങളും ചെക്ക്-ഇന്നും മറ്റും വൈകിയ പ്രധാന രാജ്യങ്ങള്‍. യുഎസില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ്, ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ്, അല്ലെജിയൻറ് എയര്‍, ഡെല്‍റ്റ എയര്‍ലൈന്‍സ്, തുടങ്ങിയുടെ സര്‍വീസുകള്‍ തടസം നേരിട്ടു. നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യം വരെ അമേരിക്കയിലുണ്ടായി. 
യുകെയില്‍ ഹീത്രൂ, ലൂറ്റണ്‍, ലിവര്‍പൂള്‍, എഡിന്‍ബര്‍ഗ്, ബര്‍മിംഗ്‌ഹാം, മാഞ്ചസ്റ്റര്‍ തുടങ്ങി നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകുകയോ ചെക്ക്-ഇന്‍ വൈകുകയോ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയോ ചെയ്‌തു. സ്പെയിന്‍, ജര്‍മനി, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളും എയര്‍ലൈനുകളും പ്രശ്‌നം നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയിലെ ട്രെയിന്‍ സര്‍വീസുകളും പ്രശ്‌നത്തിലായി. അയര്‍ലന്‍ഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിലെ സ്ക്രീനുകള്‍ നീലനിറത്തില്‍ പണിമുടക്കിയതോടെ വൈറ്റ് ബോര്‍ഡിലാണ് വിമാനങ്ങളുടെ ഷെഡ്യൂള്‍ എഴുതി പ്രദര്‍ശിപ്പിച്ചത്. 
പ്രശ്‌നങ്ങളോട് പ്രശ്‌നം
യുകെയില്‍ സ്കൈ ന്യൂസ് ചാനലിന്‍റെ തത്സമയ സംപ്രേഷണം മുടങ്ങി. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്‍റെ പ്രവര്‍ത്തനത്തെയും പ്രശ്‌നം ബാധിച്ചു. അമേരിക്കയിലെ എമര്‍ജന്‍സി സര്‍വീസായ 911ന്‍റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ടിക്കറ്റ് വില്‍പന മുടങ്ങി. 
ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണാഫ്രിക്കയിലും ബാങ്കിംഗ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്‍റെ കമ്പ്യൂട്ടര്‍ ശ്യംഖലയും പ്രശ്‌നം നേരിട്ടു. പാരിസ് ഒളിംപിക്‌സിന്‍റെ ഐടി സിസ്റ്റങ്ങളും പ്രശ്നം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒളിംപിക്‌സിന്‍റെ ടിക്കറ്റ് വില്‍പനയെ ബാധിച്ചിട്ടില്ല എന്ന് സംഘാടകര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മണിക്കൂറുകളോളം ലോകത്തെ നിശ്ചലമാക്കുന്ന സാഹചര്യമാണ് ഇന്ന് വിന്‍ഡോസിലെ പ്രശ്‌നം സൃഷ്ടിച്ചത്. 
Microsoft Windows Outage 2024 July 19 This is the most serious IT outage the world has ever seen

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share