തിരുവനന്തപുരം: തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനം കുളത്തായിരുന്നു പ്രകടനം. വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയുമായി യുവാക്കളുടെ സംഘം നഗരത്തിലൂടെ യാത്ര ചെയ്തത്. തിരുവോണ ദിനത്തിലെ അപകടകരമായ ആഘോഷ പ്രകടനത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് കണ്ടെത്തിയത്. ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടിയെ ബോണറ്റില്‍ ഇരുത്തി യുവാക്കളുടെ സംഘം പല തവണ ജീപ്പ് ഓടിച്ചിരുന്നു.
അതുവഴി പോയ മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴക്കൂട്ടം സ്വദേശി അജികുമാറാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം അജികുമാറിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
child on the bonnet in an open jeep viral video driver arrested
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ചു; സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്:അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ…

കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ…

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍; വീഡിയോ

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം…

ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി

തിരുവനന്തപുരം: അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും…