Stay Tuned!

Subscribe to our newsletter to get our newest articles instantly!

KSRTC

ദീപാവലിക്ക് 32 അധിക സർവീസുകളുമായി കെഎസ്ആർടിസി



 
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച്  യാത്രക്കാരുടെ സൌകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക സര്‍വീസുകള്‍ നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള ഓണ്‍‍ലൈന്‍ ടിക്കറ്റ് റിസര്‍‍വേഷന്‍ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകള്‍ വഴിയും,   ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍  ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ  നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി നോണ്‍ എ.സി ഡിലക്സ്  ബസ്സുകള്‍ കൃത്യമായി  സര്‍വ്വീസ് നടത്തുവാനും സി.എം.ഡി നിര്‍‍ദ്ദേശം നല്‍കി. 



Read also

ബാംഗ്ലൂര്‍ നിന്നുളള അധിക സര്‍വ്വീസുകളുടെ പട്ടിക (08.11.2023 മുതല്‍ 15.11.2023 വരെ)
  • 1. 19.45 ബാംഗ്ലൂര്‍ – കോഴിക്കോട്    (S/Dlx.)    –    കുട്ട, മാനന്തവാടി വഴി
  • 2. 20.15 ബാംഗ്ലൂര്‍ – കോഴിക്കോട്    (S/Dlx.)    –    കുട്ട, മാനന്തവാടി വഴി
  • 3. 20.50 ബാംഗ്ലൂര്‍ – കോഴിക്കോട്    (S/Dlx.)    –    കുട്ട, മാനന്തവാടി വഴി
  • 4. 22.50 ബാംഗ്ലൂര്‍ – കോഴിക്കോട്    (S/Exp.)    –    കുട്ട, മാനന്തവാടി വഴി
  • 5. 20.45 ബാംഗ്ലൂര്‍ – മലപ്പുറം(S/Dlx.) (alternative days)    –    കുട്ട, മാനന്തവാടി വഴി
  • 6. 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍        (S/Dlx.)    – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
  • 7. 21.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍        (S/Dlx.)    – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
  • 8. 18.45 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)     – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി 
  • 9. 19.30 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
  • 10. 19.45 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
  • 11. 20.30 ബാംഗ്ലൂര്‍ – എറണാകുളം    (S/Dlx.)    – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
  • 12. 19.45 ബാംഗ്ലൂര്‍ – കോട്ടയം         (S/Dlx.)    – സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി
  • 13. 21.40 ബാംഗ്ലൂര്‍ – കണ്ണൂര്‍        (S/Exp.)    –    ഇരിട്ടി വഴി
  • 14. 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍        (S/Dlx.)    –    ഇരിട്ടി വഴി
  • 15. 22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍    (S/Exp.)    –    ചെറുപുഴ വഴി
  • 16. 18.00 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.)    –    നാഗര്‍‍കോവില്‍ വഴി



കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
07.11.2023 മുതല്‍ 14.11.2023 വരെ
  • 1. 22.30 കോഴിക്കോട് – ബാംഗ്ലൂര്‍    (S/Dlx.)    –    മാനന്തവാടി, കുട്ട  വഴി
  • 2. 22.15 കോഴിക്കോട് – ബാംഗ്ലൂര്‍    (S/Dlx.)    –    മാനന്തവാടി, കുട്ട വഴി
  • 3. 22.50 കോഴിക്കോട് – ബാംഗ്ലൂര്‍    (S/Dlx.)    –    മാനന്തവാടി, കുട്ട വഴി
  • 4. 23.15 കോഴിക്കോട് – ബാംഗ്ലൂര്‍    (S/Exp.)    –    മാനന്തവാടി, കുട്ട വഴി
  • 5. 19.00 മലപ്പുറം– ബാംഗ്ലൂര്‍(S/ Dlx.) (alternative days)    –    മാനന്തവാടി, കുട്ട വഴി
  • 6. 19.15 തൃശ്ശൂര്‍ – ബാംഗ്ലൂര്‍        (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി
  • 7. 19.45 തൃശ്ശൂര്‍ – ബാംഗ്ലൂര്‍        (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി
  • 8. 18.30 എറണാകുളം – ബാംഗ്ലൂര്‍    (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി
  • 9. 19.00 എറണാകുളം – ബാംഗ്ലൂര്‍    (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി
  • 10. 19.15 എറണാകുളം – ബാംഗ്ലൂര്‍    (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി

  • 11. 19.30 എറണാകുളം – ബാംഗ്ലൂര്‍     (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി
  • 12. 18.10 കോട്ടയം – ബാംഗ്ലൂര്‍    (S/Dlx.)    – പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി 13. 19.01 കണ്ണൂര്‍ – ബാംഗ്ലൂര്‍         (S/Exp.)    –    ഇരിട്ടി വഴി
  • 14. 22.10 കണ്ണൂര്‍ – ബാംഗ്ലൂര്‍        (S/Dlx.)    –    ഇരിട്ടി വഴി
  • 15. 17.30 പയ്യന്നൂര്‍ – ബാംഗ്ലൂര്‍    (S/Exp.)    –    ചെറുപുഴ വഴി
  • 16. 20.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (S/Dlx.)    –    നാഗര്‍‍കോവില്‍, മധുര വഴി
യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും അധിക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ഓണ്‍‌ലൈന്‍ റിസര്‍‍വേഷന്‍ ട്രെന്റ്, മറ്റ് സംസ്ഥാന ആർടിസികള്‍, ട്രാഫിക് ഡിമാന്‍റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന്‍ കണ്‍‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വ്വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വ്വീസുകൾക്കും  ട്രിപ്പുകൾക്കും  നിരക്കില്‍ ഡിസ്കൌണ്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 
ദീര്‍ഘദൂര യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍‍വേഷന്‍ ഒഴിവാക്കുവാന്‍  ഈ സര്‍വീസുകള്‍‍ക്കെല്ലാം ഒരു മാസം മുമ്പ് തന്നെ  ഓണ്‍‍ലൈന്‍ റിസര്‍‍വേഷന്‍ സൌകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാല്‍ അനുവദനീയമായ  ഫ്ളെക്സി നിരക്കിലും ആയിരിക്കും സര്‍വിസുകള്‍ ഓപ്പറേറ്റ് ചെയ്യുക. ഈ സർവിസുകള്‍ അനധികൃത പാരലല്‍ സര്‍വിസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിപ്പിക്കുന്നതിനും  KSRTCക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ente ksrtc, Website. www.online.keralartc.com, www.onlineksrtcswift.com, 24×7 control room- 94470 71021, 0471 2463799
Online ticket booking for Diwali special services has started

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala KSRTC Student

25 വയസിന് മുകളിലുള്ളവര്‍ക്ക് കണ്‍സെഷനില്ല; മാര്‍ഗരേഖയുമായി കെഎസ്ആര്‍ടിസി

  • February 28, 2023
തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കി. Read also: ‘കുട്ടികളെ
KSRTC Railway

മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം, കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം:മാർച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉള്ളതായി റെയില്‍വേ അറിയിച്ചു. മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്, എറണാകുളം ഷോർണൂർ
Total
0
Share