Stay Tuned!

Subscribe to our newsletter to get our newest articles instantly!

Food Health Healthy Tips

പഞ്ചസാര ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ



പഞ്ചസാര ആരോഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രൂപത്തിൽ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
പഞ്ചസാരയുടെ അമിതമായ ഉപയോഗം ചർമ്മത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം വരുത്തും. ഇത്  ചർമ്മത്തിലെ പ്രോട്ടീൻ, കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. പഞ്ചസാര അകാല ചുളിവുകളിലേക്ക് നയിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന സ്ത്രീ ആർത്തവ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയും ഇതിന് കാരണമാകും. സംസ്കരിച്ച പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു.
സോഡ, ജ്യൂസുകൾ, മധുരമുള്ള ചായകൾ തുടങ്ങിയ പാനീയങ്ങൾ കുടിക്കാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. ഈ പാനീയങ്ങളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്.  ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് ലെപ്റ്റിൻ പ്രതിരോധത്തിന് കാരണമാകുന്നു. 
ശരീരത്തിലെ ഊർജ ഉൽപാദനത്തിന് ഗ്ലൂക്കോസ് പ്രധാനമാണ്. പഞ്ചസാര കഴിച്ചതിനുശേഷം പാൻക്രിയാസ് ഇൻസുലിൻ പുറത്തുവിടുന്നു. ഇത് ശരീരകോശങ്ങളിലേക്ക് ഗ്ലൂക്കോസ് കൈമാറാൻ സഹായിക്കുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നു. 



അമിതമായ മധുരത്തിൻ്റെ ഉപയോഗം പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കാറുണ്ട്. ഇത് ഇൻസുലിൻ അളവ് ക്രമാതീതമായി ഉയർത്തുകയും ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കാനും കാരണമാകും. പ്രമേഹമുള്ളവർ തീർച്ചയായും അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ പഞ്ചസാര ഉപഭോഗമ ഓർമ്മക്കുറവിന് കാരണമാകും. ഇത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും കാര്യങ്ങൾ ഓർക്കാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. 
അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അമിതമായ പഞ്ചസാര ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത് ചില കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങിയ ഭക്ഷണക്രമം അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. ഇത് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
reasons why too much sugar is bad for you

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food Railway Rate

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

  • February 27, 2023
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും
Health Healthy Tips Skin

മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ​ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 
Total
0
Share