ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ  സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട ര​ഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 
ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 
മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ കഴിയുന്നതും വേ​ഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്. 
2023 നവംബറിലും സേർട്ട് – ഇൻ സമാനപ്രശ്നത്തിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തിൽ കടന്നുകയറാൻ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ ഫയർഫോക്സിലുണ്ടെന്നും അതിനാൽ മോസില്ലയുടെ ഉല്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120ന് മുമ്പുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് വേർഷൻ എന്നീ പതിപ്പുകളിലെ പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു. 
Government issues important warning for Mozilla Firefox web browser
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

‘മാനം’ വേണമെങ്കിൽ സൂക്ഷിച്ചോളൂ… ‘അശ്വതിമാരുടെ’ ഫ്രണ്ട് റിക്വസ്റ്റിന് പിന്നിലെ ദുരന്തങ്ങൾ ഒരു മുന്നറിയിപ്പാണ്…

പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അശ്വതി അച്ചു മുതൽ…