Stay Tuned!

Subscribe to our newsletter to get our newest articles instantly!

bank

ബാങ്കുകളിൽ ലോക്കർ ഉപയോഗിക്കുന്നവരാണോ; കരാർ പുതുക്കാനുള്ള സമയം അവസാനിക്കാൻ 9 ദിവസം കൂടി



ദില്ലി: ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രം. ഈ മാസം 30 ന് അവസരം കഴിയും. വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം.  ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.  2023 ഡിസംബർ 31-നകം പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാകും. 
ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധിയിൽ ജൂൺ മുതലുള്ള മാസങ്ങൾ നിർണായകമാണ്. ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പിഴയടക്കൽ പോലുള്ള പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും പ്രധാന സാമ്പത്തികകാര്യങ്ങൾ  നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
സേഫ് ഡെപ്പോസിറ്റ് ലോക്കർ ഹോൾഡർമാരുമായി പുതുക്കിയ കരാറുകളിൽ ഏർപ്പെടാനുള്ള ബാങ്കുകൾക്കുള്ള സമയപരിധി റിസർവ് ബാങ്ക് ഡിസംബർ അവസാനം വരെ നീട്ടിയിരുന്നു. 2023 ജനുവരി 1-നകം നിലവിലുള്ള ലോക്കർ ഉടമകളുമായി പുതുക്കിയ കരാറുകളിൽ ഏർപ്പെടാൻ 2021 ഓഗസ്റ്റിൽ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ , പുതുക്കിയ കരാറിൽ വലിയൊരു വിഭാഗം ഉപഭോക്താക്കൾ ഇനിയും ഒപ്പിട്ടിട്ടില്ലെന്ന് ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിശ്ചിത തീയതിക്ക് മുമ്പ് അത് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബാങ്കുകൾ ഇതുവരെ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല, അതിനാൽ സമയം നീട്ടി നൽകുകയാണെന്ന്  സമയപരിധി നീട്ടുന്ന പ്രസ്താവനയിൽ സെൻട്രൽ ബാങ്ക് പറഞ്ഞു. 
ഇടപാടുകാർക്ക് കരാർ പുതുക്കുന്നതിൽ ബുദ്ധിമുട്ട് മാത്രമല്ല, ലോക്കർ കരാറുകൾ പുതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പല ബാങ്കുകളും ഇതുവരെ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ലെന്ന് ആർബിഐ കണ്ടെത്തി. തുടർന്ന് ബാങ്ക് ലോക്കർ കരാറുകൾ പുതുക്കുന്ന പല ഘട്ടങ്ങൾക്കായി ആർബിഐ ഇനിപ്പറയുന്ന സമയപരിധി നിശ്ചയിച്ചിട്ടുണ്ട്:



ഏപ്രിൽ 30, 2023: പുതുക്കിയ കരാർ ആവശ്യകതകളെക്കുറിച്ച് ബാങ്കുകൾ അവരുടെ എല്ലാ ഉപഭോക്താക്കളെയും അറിയിക്കണം.
ജൂൺ 30, 2023: തങ്ങളുടെ ഇടപാടുകാരിൽ 50% എങ്കിലും കരാറുകൾ പുതുക്കിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം.
സെപ്റ്റംബർ 30, 2023: തങ്ങളുടെ ഇടപാടുകാരിൽ 75% എങ്കിലും തങ്ങളുടെ കരാറുകൾ പുതുക്കിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം.
bank locker deadline next week

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bank Crime

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക

മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സ്വകാര്യ ബാങ്കിലെ 40ഓളം കസ്റ്റമേഴ്സിനെയാണ് അതി വിദഗ്ധമായി തട്ടിപ്പ് സംഘം
bank Tech

അറിഞ്ഞിരിക്കാം പുതിയ ബാങ്കിങ് ടെക്‌നോളജികൾ

നവീനവും വേഗമേറിയതുമായ ബാങ്കിങ് സൊല്യൂഷനുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. സാങ്കേതികവിദ്യയുടെ സഹായത്താൽ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവമെന്ന വൻ നേട്ടമാണ് ബാങ്കിങ്‌ രംഗം സമ്മാനിച്ചത്. പക്ഷേ, സുരക്ഷ
Total
0
Share