ദില്ലി: 2023 -24 സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ബാങ്കുമായി ബദ്ധപ്പെട്ടു നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. ബാങ്കുകളിൽ എത്തുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ഏപ്രിൽ മാസത്തിൽ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 15 ദിവസത്തേക്ക് ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക. 
എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്.
ഏപ്രിലിൽ, ദുഃഖവെള്ളി, ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി, ഈദ്-ഉൽ-ഫിത്തർ തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്. ഈ അവസരങ്ങളിലെല്ലാം ബാങ്കുകൾ അവധി ആയിരിക്കും. ഒപ്പം ബാങ്കുകൾക്ക് വാർഷിക അവധി നൽകുന്നതിന് ഏപ്രിൽ 1-ന് ബാങ്കുകളും അടച്ചിടും.
ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇവ സാധാരണപോലെ പ്രവർത്തിക്കുന്നതിനാല്‍ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ഇടപാടുകൾ നടത്താം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി എന്നത് ശ്രദ്ധിക്കേണ്ടതാണ്.  

ഏപ്രിൽ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ: 👇
  • ഏപ്രിൽ 1: ഈ ദിവസം, ഇന്ത്യയിലെ എല്ലാ ബാങ്കുകളും അവരുടെ വർഷാവസാന ക്ലോസിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അടച്ചിരിക്കും, അതിൽ മുൻ സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ, ബാലൻസ് ഷീറ്റുകൾ, മറ്റ് സാമ്പത്തിക പ്രസ്താവനകൾ എന്നിവ പരിശോധിക്കും. 
  • ഏപ്രിൽ 4: മഹാവീർ ജയന്തി
  • ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാമിന്റെ ജന്മദിനം
  • ഏപ്രിൽ 7: ദുഃഖവെള്ളി
  • ഏപ്രിൽ 14: ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി/ തമിഴ് പുതുവത്സര ദിനം
  • ഏപ്രിൽ 15: വിഷു/ബോഹാഗ് ബിഹു/ഹിമാചൽ ദിനം/ബംഗാളി പുതുവത്സര ദിനം
  • ഏപ്രിൽ 18: ശബ്-ൽ-ഖദ്ർ
  • ഏപ്രിൽ 21: ഈദ്-ഉൽ-ഫിത്തർ (റംസാൻ ഈദ്) 
  • ഏപ്രിൽ 22: റംസാൻ ഈദ്
bank holidays in april 2023
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജനുവരി 1 മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കില്ല; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ന് മുതൽ അവസാനിപ്പിക്കുക. അവ ഏതൊക്കെ എന്നറിയാം

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ? ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണം

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ  ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വഴി ക്രെഡിറ്റ്…

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ ഷോപ്പിംഗ്; ഈ ദീപാവലിക്ക് വമ്പൻ ഓഫറുകൾ ഇതാ

ദീപാവലി പർച്ചേസിന് ഒരുങ്ങുകയാണോ…ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ ഷോപ്പിംഗ്… ഓൺലൈനിലോ ഓഫ്‌ലൈനായോ ഷോപ്പിംഗ് നടത്തുമ്പോൾ മികച്ച ക്യാഷ്ബാക്കോ…

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക

മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ…