ദില്ലി: ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’  വീണ്ടും എത്തി. ഇപ്പോള്‍ ആപ്പ് ഡൗൺലോഡ് ചെയ്യാം. മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക. കേന്ദ്ര സർക്കാരിന്‍റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും വരുന്ന മൂന്ന് മാസത്തോളം ഈ ഓണ്‍ലൈന്‍ ഗെയിം.  എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ബിജിഎംഐ ഡൗൺലോഡ് ചെയ്ത ഉപയോഗിക്കാം.
വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.  ബിജിഎംഐ 90 ദിവസം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ഗെയിം തുടര്‍‍ന്നും ലഭ്യമാകും.ഇപ്പോള്‍ ലഭിക്കുന്ന ബിജിഎംഐ കളിക്കാർക്ക് ദിവസം മുഴുവൻ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് കമ്പനി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ഗെയിമിൽ നിന്ന് രക്തം ഉപേക്ഷിച്ചേക്കും, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റിയേക്കാം. പബ്ജി മൊബൈൽ നിരോധനത്തിന് ശേഷം ബിജിഎംഐയിൽ രക്തത്തിന്റെ നിറം പച്ചയായി മാറ്റിയിരുന്നു. നിരോധനം പിൻവലിച്ചാൽ ബിജിഎംഐയിൽ രക്തം എത് നിറത്തിലായിരിക്കും എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.



ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റൺ വികസിപ്പിച്ചെടുത്ത ബിജിഎംഐ ഗെയിം സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. ഇതിനു മുൻപ് സമാനമായ കാരണങ്ങളാൽ ക്രാഫ്റ്റണിന്റെ ഏറെ ജനപ്രിയമായ പബ്ജി മൊബൈലും രാജ്യത്ത് നിരോധിച്ചിരുന്നു. 
bgmi unban krafton updates battleground
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…