Stay Tuned!

Subscribe to our newsletter to get our newest articles instantly!

Drugs fire

മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു, സംഭവം തൃശ്ശൂരിൽ!



തൃശൂര്‍: മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. . മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയില്‍ മൊയ്തീന്‍ (45) ആണ് സ്വന്തം വീട് കത്തിച്ചത്. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം. വടക്കേക്കാട് പോലീസെത്തിയാണ് തീ അണച്ചത്.  ടെറസ് വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. അലമാരയില്‍ ഉണ്ടായിരുന്ന മൂന്നോളം ആധാരങ്ങളും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഇയാള്‍ പ്രകോപിതനായതോടെ മാതാവും സഹോദരിയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏറെ നേരം കഴിഞ്ഞ് പൊലീസ് എത്തിയാണ് തീ അണച്ചത്.  
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. രണ്ട് മാസം മുമ്പാണ് മൊയ്തീന്റെ പിതാവ് ഹസന്‍ മരിച്ചത്. ഇതിനുശേഷം മാതാവും സഹോദരിയുമൊത്താണ് താമസം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലതവണ വിവിധ ആശുപത്രികളില്‍ ഇയാളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാര്‍ തെറ്റിപ്പിരിഞ്ഞു അവരവരുടെ വീടുകളിലാണ് താമസം.
drug addicted youth set his own house on fire

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Crime fire Kozhikode Kozhikode train fire Railway

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
fire Kozhikode train fire Railway

ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, സമഗ്ര അന്വേഷണം; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ഉറപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം : കോഴിക്കോട്ട് വെച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ ഉണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ
Total
0
Share