Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime Malappuram Theft crime

മലപ്പുറം താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്

മലപ്പുറം: താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്. 25000ൽ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.  താനൂർ ശോഭാ പറമ്പ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം അഞ്ച് ദണ്ഡാരങ്ങളാണ് തകർത്തത്. ക്ഷേത്രത്തിൻ്റെ മുൻ ഭാഗത്തുളള ദണ്ഡാരത്തിലെ പണമാണ് നഷ്ടപെട്ടത്.

മുൻപും ക്ഷേത്രത്തിൽ ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ട്. താനൂർ നടക്കാവ് ജുമാ മസ്ജിദിൻ്റെ രണ്ട് സംഭാവന പെട്ടികൾ തകർത്താണ് മോഷണം. രണ്ടിലും ഉണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ട്. പള്ളിയിലെ സി സി ടി വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Malappuram Tanur temple and church thef money was stolen by breaking into the vaults

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Malappuram Suicide

വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു

  • February 25, 2023
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ
Crime Malappuram

‘25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു’, എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റിൽ

  • February 25, 2023
മലപ്പുറം: മലപ്പുറത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള
Total
0
Share