ഷവോമി 13 പരമ്പര ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ഫെബ്രുവരി 26 ഞായറാഴ്ച ബാര്‍സലോനയില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്.
ഷവോമി 13, ഷവോമി 13 പ്രോ, ഷവോമി 13 പ്രോ ലൈറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്. 2022 ഡിസംബറില്‍ തന്നെ ചൈനയില്‍ ഷവോമി 13 സീരീസ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് വേരിയന്റുകള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്.
Read also: ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം
സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പുമായാണ് ഷവോമി 13, ഷാവോമി 13 പ്രോ ഫോണുകള്‍ എത്തുക. ലൈറ്റ് വേര്‍ഷനില്‍ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 പ്രൊസസര്‍ ചിപ്പാണുള്ളത്.
ഷവോമി 13- 999 യൂറോ (87,600 രൂപ), ഷാവോമി 13 പ്രോ – 1299 യൂറോ (1,13,900 രൂപ), ഷവോമി ലൈറ്റ് 499 യൂറോ (43,800 രൂപ), എന്നിങ്ങനെയാണ് വില. കറുപ്പ്, നീല, പിങ്ക് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
ഷവോമി 13 പ്രോ സവിശേഷതകള്‍
സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ യൂണിറ്റാണിതില്. 4820 എംഎഎച്ച് ബാറ്ററിയില്‍ 20 വാട്ട് വയേര്‍ഡ് ചാര്‍ജിങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും സാധ്യമാണ്.
ലെയ്ക ബ്രാന്‍ഡിലുള്ള ട്രിപ്പിള്‍ ക്യാമറ മോഡ്യൂളാണ് ഫോണുകളില്‍. 50 എംപി സോണി ഐഎംഎക്സ് സെന്‍സര്‍, 50 എംപി ഫ്ളോട്ടിങ് ടെലിഫോട്ടോ സെന്‍സര്‍. 50 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിലെ ക്യാമറകള്‍.
6.73 ഇഞ്ച് ഒഎല്‍ഇഡി 2 കെ ഡിസ്പ്ലേ ആണിതിന്. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ 10+ ഡിസ്പ്ലേ പാനലാണിത്. 12 ജിബി വരെ റാം ഓപ്ഷനുകളും 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ഫോണിനുണ്ട്. 5ജി ഫോണ്‍ ആണിത്.
ഷവോമി 13 സവിശേഷതകള്‍
സീരീസിലെ സാധാരണ പതിപ്പാണിത്. 6.36 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ ആണിതില്‍. 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാം ഓപ്ഷനുകളും 512 ജിബി വരെ യുഎഫ്എസ് സ്റ്റോറേജും ഉണ്ട്.
4500 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് വയേര്‍ഡ് ചാര്‍ജിങും 50ല വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്.
ലെയ്ക ബ്രാന്ഡോടുകൂടിയുള്ള 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 10 എംപി സെക്കന്‍ഡറി സെന്‍സറും, 12 എംപി അള്‍ട്രാ വൈഡ് സെന്‍സറും ഉള്‍ക്കൊള്ളുന്നു.
ഷവോമി 13 ലൈറ്റ് സവിശേഷതകള്‍
ഈ പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച ഷാവോമി 13 സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഷാവോമി സിവി 2 എന്ന സ്മാര്‍ട്ഫോണിന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണിത്. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 പ്രൊസസറില്‍ 8 ജിബി റാം ആണ് ഫോണിനുള്ളത്.
6.55 ഫുള്‍എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ പാനലില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഈ ഫോണിലും. 50 എംപി, 8എംപി, 2എംപി ക്യാമറകള്‍ ഇതില്‍ നല്കിയിരിക്കുന്നു. സെല്‍ഫിയ്ക്കായി 32 എംപിയുടെ രണ്ട് ക്യാമറ സെന്‍സറുകള്‍ നല്‍കിയിട്ടുണ്ട്.
Xiaomi 13 Xiaomi 13 Pro Xiaomi 13 Lite Launched