കൊച്ചി: കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നു വരെയായിരുന്നു (ശനിയാഴ്ചകളില്‍) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു.
റദ്ദാക്കിയ ട്രെയിനുകള്‍-
- മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).
- കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29).
- കൊച്ചുവേളി-നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).
- നിസാമുദ്ദീന്‍-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).
- ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).
- വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).
Six special trains were cancelled