ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടം സൗജന്യമായി കാണാന്‍ അവസരം. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുമെന്ന വാര്‍ത്ത റിലയന്‍സ് ജിയോയാണ് പങ്കുവച്ചത്. ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ഉപയോക്താകള്‍ക്കാണ് സൗജന്യമായി ലോകകപ്പ് കാണാന്‍ സാധിക്കുക. തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളില്‍ ഡിസ്നി ഹോട്ട്സ്റ്റാറിന്റെയും മറ്റ് സ്ട്രീമിംഗ് ആപ്പുകളുടെയും സൗജന്യ സബ്സ്‌ക്രിപ്ഷനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാനുകളുടെ വിവരങ്ങള്‍ ചുവടെ: 
ജിയോ 328 രൂപ പ്ലാന്‍: ഈ പ്ലാന്‍ 28 ദിവസത്തേക്ക് പ്രതിദിനം ഒന്നര ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് മൂന്നു മാസ സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കാനും സാധിക്കും. 
ജിയോ 388 രൂപ പ്ലാന്‍: 28 ദിവസ കാലയളവില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ പരിധി. ഒപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് മൂന്നു മാസത്തെ സബ്‌സ്‌ക്രിപ്ഷനും.
ജിയോ 758 രൂപ പ്ലാന്‍: ഒന്നര ജിബിയുടെ പ്രതിദിന ഡാറ്റ. വാലിഡിറ്റി 84 ദിവസം. കൂടാതെ മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
ജിയോ 808 രൂപ പ്ലാന്‍: 84 ദിവസത്തേക്ക് പ്രതിദിനം രണ്ടു ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്കുള്ള മൂന്നു മാസത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

ജിയോ 598 രൂപ പ്ലാന്‍: 28 ദിവസത്തേക്ക് രണ്ടു ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലെ വാഗ്ദാനം. ഇതിനൊപ്പം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. 
ജിയോ 3,178 രൂപ പ്ലാന്‍: ഒരു വര്‍ഷം മുഴുവന്‍ രണ്ടു ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കും. ഇതോടൊപ്പം, ഡിസ്‌നി+ ഹോട്ട്സ്റ്റാറിലേക്ക് ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും. 
മേല്‍ പറഞ്ഞ പ്ലാനുകള്‍ക്ക് പുറമെ, 331 രൂപ ഡാറ്റ ആഡ്-ഓണ്‍ വഴി അധിക ഡാറ്റ ഓപ്ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും 30 ദിവസത്തേക്ക് 40ജിബി ഡാറ്റയുമാണ് ലഭിക്കുക. 
free disney hotstar plans to watch cricket world cup final
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…