തിരുവനന്തപുരം:മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വനം വകുപ്പിൽ 9 റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി) രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിന് 9 വീതം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്‌ടൈം സ്വീപ്പർ തസ്തികകൾ സൃഷ്ടിക്കും.
പാലോട് (തിരുവനന്തപുരം ഡിവിഷൻ), തെന്മല (പുനലൂർ), വണ്ടൻപതാൽ (കോട്ടയം), കടലാർ (മാങ്കുളം), കോതമംഗലം, പാലപ്പിള്ളി (ചാലക്കുടി), കൊല്ലങ്കോട് (നെന്മാറ), കരുവാരക്കുണ്ട് (നിലമ്പൂർ സൗത്ത്), മാനന്തവാടി (നോർത്ത് വയനാട്) എന്നിവിടങ്ങളിലാകും ആർആർടികൾ രൂപീകരിക്കുക.
Wild animal attack: 9 Rapid Response Teams will be formed