![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjcm2bBJey76429uS2C057_cyCVIg4aoAOrzHeUzF5xLzbqqGG_frC6vo4GMDEaSgyDxAouvKL_eqFBWtDu8rQ8IPR4dinudyGp14bNNVD3WCnfyyvKP2cbzvTaXmXWTFR9g62dOo9Df3HSQvQbPrwcKq8go18xgGkWAHQ_IPIx4CsFqvid_S3LY16/s1600/pineapple.webp?w=1200&ssl=1)
![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjcm2bBJey76429uS2C057_cyCVIg4aoAOrzHeUzF5xLzbqqGG_frC6vo4GMDEaSgyDxAouvKL_eqFBWtDu8rQ8IPR4dinudyGp14bNNVD3WCnfyyvKP2cbzvTaXmXWTFR9g62dOo9Df3HSQvQbPrwcKq8go18xgGkWAHQ_IPIx4CsFqvid_S3LY16/s1600/pineapple.webp?w=1200&ssl=1)
വേനൽക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പഴങ്ങള്‍ ധാരാളം കഴിക്കേണ്ടത് പ്രാധാനമാണ്. അത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്റി ഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
അറിയാം പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍…
ഒന്ന്…
പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും പൈനാപ്പിള്‍ സഹായിക്കും.
രണ്ട്…
ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന് സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
മൂന്ന്…
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് പൈനാപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി വളരെ കുറവുമായുള്ള ഫലമാണ് പൈനാപ്പിള്‍. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൈനാപ്പിള്‍ ധൈര്യമായി കഴിക്കാം.
നാല്…
പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. ‘ബ്രോംലൈന്’ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.
അഞ്ച്…
രോഗപ്രതിരോധശക്തി വർധിപ്പിക്കാനും വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആറ്…
പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Pineapple summer superfood benefits