Stay Tuned!

Subscribe to our newsletter to get our newest articles instantly!

Election

വോട്ടർപട്ടികയിൽ പേരുണ്ടോ; എങ്ങനെ അറിയാം

വോട്ടർ ഹെൽപ്പ്‌ ലൈൻ നമ്പറായ 1950-ലേക്ക് ഫോൺ വിളിച്ചും എസ്.എം.എസ്. അയച്ചും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം. ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ച് വോട്ടർ ഐ.ഡി. കാർഡ് നമ്പർ നൽകിയാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ലഭിക്കും. എസ്.ടി.ഡി. കോഡ് ചേർത്തുവേണം വിളിക്കാൻ.
ഇ.സി.ഐ. എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം തിരഞ്ഞെടുപ്പ് ഐ.ഡി.കാർഡ് നമ്പർ ടൈപ്പ് ചെയ്ത് 1950-ലേക്ക് അയച്ചാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ്.എം.എസിലൂടെ കിട്ടും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ eci.gov.in-ൽ ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ഐ.ഡി. കാർഡ് നമ്പർ (എപിക് നമ്പർ) നൽകി, സംസ്ഥാനം ചേർത്താൽ വോട്ടർപ്പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വോട്ടർ ഐ.ഡി. കാർഡ് നമ്പർ നൽകിയും വിവരങ്ങൾ ലഭ്യമാക്കാം.

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Election

ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്: കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്; ആഘോഷം തുടങ്ങി

ബെംഗലൂരു: ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134
Election

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പ്; മേല്‍ക്കൈ നേടി എല്‍ഡിഎഫ്

 കോഴിക്കോട് :സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം തൃക്കാരിയൂര്‍ തുളുശേരികവലയിലും കോഴിക്കോട് വേളം കുറിച്ചകം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.
Total
0
Share