കോഴിക്കോട്∙ ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ‌ വിധിക്കപ്പെട്ട മലബാറിൽ‌ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. തിരക്കേറിയ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ‌ നിന്നു നാഗർകോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്സ്പ്രസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ 2 വിദ്യാർഥിനികളാണു കുഴഞ്ഞുവീണത്.  
വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയിൽ നിർത്തിയിട്ട സമയത്താണ് ഒരാൾ കുഴഞ്ഞുവീണത്. മറ്റൊരാൾ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും. ഇരുവരെയും സഹയാത്രക്കാർ ശുശ്രൂഷ നൽകിയാണ് കോഴിക്കോട്ടെത്തിച്ചത്. അര മണിക്കൂറോളം പിടിച്ചിട്ട പരശുറാം എക്സ്പ്രസ്സാവട്ടെ ഒടുവിൽ കോഴിക്കോട്ടെത്തുമ്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു.
Two girls collapsed in Parasuram Express
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…

ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, മാറ്റങ്ങൾ അറിയാം…

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും…

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി ബുക്ക് ചെയ്യാം

ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും, ജനറൽ ടിക്കറ്റുമെല്ലാം എടുക്കാറുള്ളത്.…