ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫെയിം 2 സ്‍കീമിന് കീഴിലുള്ള സബ്‌സിഡി ആനുകൂല്യമാണ് വെട്ടിക്കുറച്ചതെന്നും ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ഗണ്യമായ വിലവർദ്ധനവിന് കാരണമാകും എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ്, ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി തുക കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.  2023 ജൂൺ 1 മുതൽ ഈ സബ്‍സിഡി  തുക കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഭേദഗതി ചെയ്ത ഫെയിം 2 സ്കീമിന് കീഴിൽ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡികൾ കിലോവാട്ട് /മണിക്ക് 15,000 രൂപയിൽ നിന്ന് 10,000/kWh ആയിട്ടാണ് കുറച്ചത് . കൂടാതെ, ഭേദഗതി വരുത്തിയ FAME 2 സ്കീമിന് കീഴിലുള്ള പരമാവധി സബ്‌സിഡി, യോഗ്യതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ എക്‌സ്-ഫാക്‌ടറി വിലയുടെ 15 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഇതുവരെ വാഗ്ദാനം ചെയ്തിരുന്ന 40 ശതമാനത്തിൽ നിന്ന് ഗണ്യമായി കുറഞ്ഞു.
100,000 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിന് ഇതുവരെ ഫെയിം 2 സ്‍കീമിന് കീഴിൽ 40,000 രൂപ വരെ സബ്‌സിഡി ലഭിച്ചിരുന്നെങ്കിൽ , ഇനിമുതൽ അതിന് 15,000 രൂപ വരെ മാത്രമേ സബ്‌സിഡി ഇനത്തില്‍ ലഭിക്കൂ. അതായത് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നയാൾ സ്വന്തം പോക്കറ്റിൽ നിന്ന് 25,000 രൂപ അധികമായി നൽകേണ്ടി വരും.
കഴിഞ്ഞ സാമ്പത്തിക വർഷം,  779,000-ലധികം അതിവേഗ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇന്ത്യയിലുടനീളം വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. അവയ്ക്ക് ഫെയിം 2 സബ്‌സിഡി ആനുകൂല്യം ലഭിച്ചു. ഫെയിം 2 സ്കീമിന് കീഴിലുള്ള സബ്‌സിഡി കുറയ്ക്കാനുള്ള ഘനവ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നീക്കം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില ഗണ്യമായി വർദ്ധിപ്പിക്കും. ഈ നീക്കം മൂലം ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില 30,000 രൂപ വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു . 


 ഫെയിം 2 സബ്‌സിഡി വെട്ടിക്കുറച്ച നീക്കം ഇതുവരെ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളെ ബാധിക്കും. ഏഥര്‍ 450 എക്സ്, ഒല എസ്1 പ്രോ, ടിവിഎസ് ഐക്യൂബ്  തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലയെ ഈ നടപടി ബാധിക്കും . 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

പുതിയ നിയോൺ ഗ്രീൻ കളർ സ്‍കീമില്‍ ഒല എസ് 1 എയർ

ഒല എസ്1 എയറിന്റെ പുതിയ കളർ വേരിയന്‍റിനെ ഒല ഇലക്ട്രിക് ടീസ് ചെയ്‍തു. ഇലക്ട്രിക് സ്‍കൂട്ടറിന്റെ…

ബജാജോ അതോ ഒലയോ? ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് ലാഭകരമായ ഡീല്‍?

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സമൃദ്ധിയുടെ കാലമാണ്. കൂടുതൽ ഡ്രൈവിംഗ് റേഞ്ചും താങ്ങാനാവുന്ന വിലയുമൊക്കെ…

കാൻസര്‍ മരുന്നുകൾക്ക് വില കുറയും, ഓൺലൈൻ ഗെയിമിന് ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ

ദില്ലി : രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി…