കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എഫ്‌സി ഗോവ, ജാംഷെഡ്പൂർ എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ഗോകുലം കേരള അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഉള്ളത്. 
രണ്ടു തവണ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ഈ സീസണിൽ മൂന്നാം സ്ഥാനത്താണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിന് കിരീടം നേടുന്നതിനുള്ള അവസാനത്തെ പ്രതീക്ഷയാണ് സൂപ്പർ കപ്പ് ടൂർണമെന്റ്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഫ്രാൻസെസ്‌ക് ബോണറ്റിന്റെ കീഴിലാണ് ക്ലബ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ഒരുങ്ങുന്നത്. സൂപ്പർ കപ്പിന്റെ യോഗ്യത ഘട്ടത്തിൽ മൊഹമ്മദൻസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഗ്രൂപ്പ് ഘട്ടത്തിലേക്ക് ടിക്കറ്റ് എടുത്തത്. സൂപ്പർ കപ്പിൽ വിജയിക്കുന്നവർക്ക് കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളായ ഗോകുലത്തിനോട് ഏറ്റുമുട്ടി 2023-24 എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിക്കും. അതിനാൽ, ഏഷ്യൻ ഫുട്ബോൾ കളിക്കുന്നതിനുള്ള അവസരം നിലനിർത്തുക എന്ന ലക്ഷ്യം ഗോകുലം കേരളക്ക് മുന്നിലുണ്ട്.
ശക്തരാണ് എടികെ മോഹൻ ബഗാൻ. ജുവാൻ ഫെർണാണ്ടോ നയിക്കുന്ന എടികെ മോഹൻ ബഗാൻ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയെ പെനാൽറ്റി ഷൂറ്ഔട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ദിമിത്രി പെട്രോറ്റോസും ഹ്യൂഗോ ബൗമാസും നയിക്കുന്ന ടീമിന്റെ ആക്രമണ നിര മൂർച്ചയേറിയതാണ്. ഐഎസ്എൽ കിരീടവും സൂപ്പർ കപ്പും ഒരേ സീസണിൽ നേടുന്ന ആദ്യ ക്ലബായ തീരുക എന്നതാണ് അവരുടെ ലക്ഷ്യം.
Gokulam Kerala FC vs ATK Mohun Bagan Super Cup
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബെംഗലൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്, വിവാദ റഫറിയെ വിലക്കണമെന്നും ആവശ്യം

കൊച്ചി: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രിയുടെ ഫ്രീ കിക്ക് ഗോളിനെത്തുടര്‍ന്ന് വിവാദത്തിലായ ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ…

ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പോരാട്ടം വരുന്നു, തീപാറും പോരാട്ടത്തിന് കോഴിക്കോട് വേദി

കോഴിക്കോട്: ഐഎസ്എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്പെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി…

രാജസ്ഥാൻ എഫ് സിയെ തകർത്ത് ഗോകുലം; വിജയം അഞ്ച് ഗോളിന്

കോഴിക്കോട്:സ്വന്തം കാണികൾക്ക് മുന്നിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മികച്ച കളി പുറത്തെടുത്ത് ഗോകുലം. രാജസ്ഥാൻ എഫ്…

തുടർജയത്തിനായി ഗോകുലം ഇന്ന് ഇറങ്ങുന്നു; സ്ത്രീകൾക്ക് പ്രവേശനം സൗജന്യം

കോഴിക്കോട്: ഇന്നു വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന  ഐ-ലീഗ്   മത്സരത്തിൽ…