തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ ഈടാക്കിയിരുന്ന പ്ലാറ്റ്ഫോം ഫീ ഉയർത്തി. കമ്പനിയുടെ മൊബൈൽ ആപ്പിൽ നിന്നാണ് ഈ വിവരം ലഭ്യമാകുന്നത്. പ്ലാറ്റ്ഫോം ഫീ 5 രൂപയായാണ് വർധിപ്പിച്ചത്. എന്നാൽ ഇതേക്കുറിച്ച് ഇതുവരെ സൊമാറ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്യുന്നു.
ഓൺലൈൻ വഴി ഷോപ്പിംഗ് നടത്തുന്നതും അതിന് ഡെലിവറിക്ക് പണം അധികം നൽകാനും ഉപഭോക്താക്കൾ തയ്യാറാകുന്ന സാഹചര്യത്തെ വൻകിട കമ്പനികൾ മുതലെടുക്കുന്നതാണ് ഇത്തരം നിരക്ക് വർദ്ധനക്കൾക്ക് സാഹചര്യം ഒരുക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഇതിലൂടെ ഒരു ഓർഡറിൽ നിന്ന് സൊമാറ്റോ കമ്പനിക്ക് ലഭിക്കുന്ന വരുമാനം കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ.
ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 2023 ഓഗസ്റ്റ് മാസത്തിലാണ് ആദ്യമായി സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കിയത്. അന്ന് ഒരു ഓർഡറിന് രണ്ട് രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീ. ഇതാണ് ഇപ്പോൾ അഞ്ച് രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുന്നത്. സൊമാറ്റോയുടെ വിപണിയിലെ മുൻനിര എതിരാളിയായ സ്വിഗിയും പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നുണ്ട്. അഞ്ചു രൂപയാണ് സ്വിഗി വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർ നൽകേണ്ടത്.
Zomato hikes platform fee to Rs 5
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കൊളസ്ട്രോള്‍ മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം കുരുമുളകിന്‍റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം…

പ്രമേഹം മുതല്‍ രക്തസമ്മര്‍ദ്ദം വരെ നിയന്ത്രിക്കും; അറിയാം പിസ്തയുടെ ഗുണങ്ങള്‍…

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം…

മുന്തിരി ജ്യൂസ് കുടിച്ചു; പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയിൽ മുന്തിരി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉൾപ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക്…

‘പണി’ കിട്ടും, വൻ പിഴയും! സംഭവിക്കാൻ പോകുന്ന 5 കാര്യം അറിയാം; ആധാർ-പാൻ ലിങ്കിങ് സമയപരിധി ഇതുവരെ നീട്ടിയില്ല

ദില്ലി: ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂൺ 30 ന് അവസാനിക്കുമെന്ന്…