ബാങ്ക് ഇടപാടുകൾ നടത്താത്തവർ ഇപ്പോൾ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങിയവയുടെ ഇഎംഐ എന്നിവയെല്ലാം ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധിക്കാല കലണ്ടർ അനുസരിച്ച്, 2023 ആ​ഗസ്റ്റിൽ ഇന്ത്യയിലെ ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും.
രക്ഷാബന്ധൻ, സ്വാതന്ത്ര്യദിനം, ഓണം തുടങ്ങി ഈ മാസത്തിൽ അവധികളേറെയാണ്. അടിയന്തിര ജോലികൾക്കായി ബാങ്ക് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അവധിദിനം അറിഞ്ഞില്ലെങ്കിൽ പെട്ടുപോകും. രാജ്യത്തുടനീളമുള്ള സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടുമെങ്കിലും എല്ലാ ദിവസങ്ങളിലും ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും.
ആ​ഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ ഇവയാണ്
ആ​ഗസ്റ്റ് 6: ഞായറാഴ്ച 
ആ​ഗസ്റ്റ് 8: ടെൻ‌ഡോങ് ലോ റം ഫാത്ത് ആഘോഷം ( ഗാംഗ്‌ടോക്കിൽ ബാങ്കുകൾ അടഞ്ഞുകിടക്കും)
ആ​ഗസ്റ്റ് 12: രണ്ടാം ശനിയാഴ്ച
ആ​ഗസ്റ്റ് 13: ഞായറാഴ്ച
ആ​ഗസ്റ്റ് 15: സ്വാതന്ത്ര്യദിനം (അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ് – ആന്ധ്രാപ്രദേശ്, ഹൈദരാബാദ് – തെലങ്കാന, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊഹിമ, കൊൽക്കത്ത, ലഖ്‌നൗ, ദില്ലി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടണ്ടങ്ങളിൽ ബാങ്ക് അവധി)
ആ​ഗസ്റ്റ് 16: പാഴ്സി പുതുവത്സരം (ബേലാപ്പൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും)

ആ​ഗസ്റ്റ് 18: ശ്രീമന്ത ശങ്കരദേവന്റെ തിഥി (ഗുവാഹത്തിയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും)
ആ​ഗസ്റ്റ് 20: ഞായറാഴ്ച
ആ​ഗസ്റ്റ് 26: നാലാമത്തെ ശനിയാഴ്ച
ആ​ഗസ്റ്റ് 27:  ഞായറാഴ്ച
ആ​ഗസ്റ്റ് 28: ആദ്യ ഓണം (കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾ അടഞ്ഞുകിടക്കും)
ആ​ഗസ്റ്റ് 29: തിരുവോണം (കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾ അടഞ്ഞുകിടക്കും)
ആ​ഗസ്റ്റ് 30: രക്ഷാബന്ധൻ (ജയ്പൂരിലും ശ്രീനഗറിലും ബാങ്കുകൾ അടഞ്ഞുകിടക്കും)
ഓഗസ്റ്റ് 31: രക്ഷാബന്ധൻ/ശ്രീനാരായണ ഗുരു ജയന്തി (ഗാങ്‌ടോക്ക്, ഡെറാഡൂൺ, കാൺപൂർ, കൊച്ചി, ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
bank holidays in AUGUST 2023
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജനുവരി 1 മുതൽ ഈ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കില്ല; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ന് മുതൽ അവസാനിപ്പിക്കുക. അവ ഏതൊക്കെ എന്നറിയാം

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണോ? ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണം

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ  ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വഴി ക്രെഡിറ്റ്…

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ ഷോപ്പിംഗ്; ഈ ദീപാവലിക്ക് വമ്പൻ ഓഫറുകൾ ഇതാ

ദീപാവലി പർച്ചേസിന് ഒരുങ്ങുകയാണോ…ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ ഷോപ്പിംഗ്… ഓൺലൈനിലോ ഓഫ്‌ലൈനായോ ഷോപ്പിംഗ് നടത്തുമ്പോൾ മികച്ച ക്യാഷ്ബാക്കോ…

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക

മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ…