കണ്ണൂർ: നിർത്താതെ പോയ ബസ് ജീവനക്കാരെ നിയമപരമായി നേരിട്ടിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം കണ്ണൂർ ഇരിട്ടി ആർടി ഓഫീസിൽ പരാതിയുമായി അഞ്ച് പേരെത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വരവ്. നിർത്താതെ പോയ സ്വകാര്യ ബസിനെക്കുറിച്ചുള്ള പരാതിയായിരുന്നു ഈ കുട്ടിക്കൂട്ടത്തിന് ഉദ്യോ​ഗസ്ഥരോട് പറയാനുണ്ടായിരുന്നത്. പരാതി പറഞ്ഞു തീർന്ന് ഉടനെ ഉദ്യോ​ഗസ്ഥർ നടപടി എടുക്കുകയും ചെയ്തു. 
ഇരിട്ടി ഹൈസ്കൂളിൽ ഏഴിലും എട്ടിലും പഠിക്കുന്ന അഞ്ച് കുട്ടികളാണ് പരാതിയുമായി ആർ ടി ഓഫീസിലെത്തിയത്. സ്കൂൾ വിട്ട ശേഷം ബസിന് കാത്തിരുന്നു. പക്ഷേ അടുത്ത ബസിന് പോരെന്നും പറഞ്ഞ് നാട്ടിലേക്കുളള സ്വകാര്യ ബസ് കയറ്റാതെ പോയി. പതിവായി ഇങ്ങനെ സംഭവിക്കുന്നതാണ്. എന്നാൽ എന്നത്തെയും പോലെ ഇതങ്ങനെ വെറുതെ വിട്ടാൽ ശരിയാകില്ല എന്ന് അവർ തീരുമാനിച്ചു. 
പരാതിയുമായി ‌നേരം ആർടി ഓഫീസിലേക്ക്. ജോയിന്‍റ് ആർടിഓയെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും കണ്ടു. കാര്യങ്ങൽ കൃത്യമായി പറഞ്ഞു മടങ്ങിപ്പോയി. കുട്ടകളുടെ പരാതി ഉദ്യോ​ഗസ്ഥർ വെച്ചു താമസിപ്പിച്ചില്ല. ഉടനെ തന്നെ  ബസ് ഉടമയെയും ജീവനക്കാരെയും വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നടപടി അറിയിക്കാൻ ജോയിന്‍റ് ആർടിഓ നേരിട്ട് സ്കൂളിലെത്തി. പരാതിക്കാരെ കണ്ടു ബസ് നിർത്തുന്ന കാര്യത്തിൽ തീരുമാനമായി എന്നറിയിച്ചു. പരാതിയുമായി ഇനി കുട്ടികൾക്ക് നേരിട്ട് ഓഫീസിലെത്തേണ്ടി വരില്ലെന്നാണ് ഉറപ്പ് നൽകിയത്. ബസ് നിർത്തിയില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും. 
students complaint rto office bus did not stop
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ചു; സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്:അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ…

കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ…

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍; വീഡിയോ

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം…