Stay Tuned!

Subscribe to our newsletter to get our newest articles instantly!

Healthy Tips

ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ‘ഫിഗ്സ്’ അഥവാ ഉണക്ക അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. ദഹനം

കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും.

  1. പ്രമേഹം

നാരുകള്‍ ധാരാളം അടങ്ങിയതിനാലും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായതിനാല്‍ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

  1. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

  1. ഹൃദയാരോഗ്യം

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. അതിനാല്‍ ഇവ ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. പ്രതിരോധശേഷി

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

  1. വിളര്‍ച്ച

അത്തിപ്പഴത്തില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും.

  1. വണ്ണം കുറയ്ക്കാന്‍

രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.

  1. ചര്‍മ്മം

അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

what happens when you drink anjeer water on an empty stomach daily

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health Healthy Tips Skin

മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ​ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 
Food Health Healthy Tips Trending

പഞ്ചസാര എന്ന വില്ലൻ; ഭക്ഷണവിഭവങ്ങളിൽ ഇനി ഉപയോഗിക്കാം ഈ പകരക്കാരെ…

ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട
Total
0
Share