Stay Tuned!

Subscribe to our newsletter to get our newest articles instantly!

police

‘അത്യാവശത്തിന് ഉപകരിക്കും’, 5 ലക്ഷം പേർ നേടിയ പരിശീലനം, കേരള പൊലീസ് വക ‘ഫ്രീ’! ചെയ്യേണ്ടത് ഇത്രമാത്രം



തിരുവനന്തപുരം: സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടത് അത്യാവശ്യമാണെന്ന ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതുസ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടിവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നത് കേരള പൊലീസ്, സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ പഠിപ്പിച്ചുനൽകും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ കാതല്‍.



Read also

വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പൊലീസിനെ സമീപിക്കാം. ആവശ്യക്കാർ പറയുന്ന സ്ഥലത്ത് അവരുടെ സൗകര്യപ്രദമായ സമയത്ത് പൊലീസ് സൗജന്യമായി പരിശീലനം നൽകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പരിശീലനം ആവശ്യമുള്ളവർ nodalofficer.wsdt.phq@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് ബന്ധപ്പെടേണ്ടത് എന്ന് കേരള പൊലീസ് വ്യക്തമാക്കി.
കേരള പൊലീസിന്‍റെ അറിയിപ്പ്
സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം. നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീം നൽകുന്ന ഈ പരിശീലനം  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്. പരിശീലനം ആവശ്യമുള്ളവർ nodalofficer.wsdt.phq@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.


Kerala Police Women Self Defence Training Program free details here

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kozhikode Kozhikode train fire police Railway

ട്രെയിനിലെ ആക്രമണം: രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു; ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും

കോഴിക്കോട്:അജ്ഞാതനായ വ്യക്തി തീ കത്തിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു. ട്രെയിനിന്റെ D1,D2 കോച്ചുകളാണ് സീല്‍ ചെയ്തത്.
Fake police

‘ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ ഉപകരണങ്ങൾ വിൽപനയ്ക്ക്’; തട്ടിപ്പിന്റെ പുതിയ രീതികളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്

തട്ടിപ്പിന്റെ മുഖം പലതാണ്. ഓരോ തവണ പിടിക്കപ്പെടുമ്പോഴും പുതിയ മുഖംമൂടിയണിഞ്ഞ് തട്ടിപ്പ് സംഘം വീണ്ടും കളത്തിലിറങ്ങും. ഇവരുടെ നൂതന രീതികൾ മനസിലാക്കാൻ പലപ്പോഴും സാധാരണ ജനങ്ങൾ സാധിക്കാറില്ല.
Total
0
Share