ഫ്രൂട്ട് സാലഡ് വിവിധതരം പഴങ്ങൾ അടങ്ങുന്ന ഒരു വിഭവമാണ്. ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് പഴങ്ങൾ. പഴങ്ങൾ വെറുതെ കഴിക്കാൻ മടിയാണെങ്കിൽ ഫ്രൂട്ട് സാലഡ് ആയി കഴിക്കുന്നത് നല്ലതാണ്. ഏറെ ഹെൽത്തിയും രുചികരവുമായ ഫ്രൂട്ട് സാലഡ് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.  
വേണ്ട ചേരുവകൾ…
വിവിധ പഴങ്ങൾ          ആവശ്യത്തിന്
പഞ്ചസാര                      ആവശ്യത്തിന്
പാൽ                                 അരക്കപ്പ്
വനില എസെൻസ്        1 ടീസ്പൂൺ
ഐസ്ക്രീം                       1 സ്കൂപ്പ്
തയാറാക്കുന്ന വിധം…
ആദ്യം പഴങ്ങൾ ചെറുതായി അരിയുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന ഫ്രൂട്സിലേക്ക് പാൽ, പഞ്ചസാര, വാനില എസെൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആകാൻ വയ്ക്കുക. ഫ്രിഡ്ജിൽ 15 മിനുട്ട് നേരം വയ്ക്കുക. 15 മിനുട്ടിന് ശേഷം ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുക്കുക.  ഫ്രൂട്ട് സലാഡ് തയ്യാർ…
how to make healthy and tasty fruit salad
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…