
ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കി.
Read also: ഡയറക്ട് സെല്ലിങ്; മണി ചെയിൻ നിരോധിക്കും
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്കൂളുകളില്‍ നേരിട്ട് എത്തിച്ച് നല്‍കും.
29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. ഓഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
5 kg free rice for school children during Onam