
തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനാഥമായ നിലയിൽ ബാഗ് ഇരിക്കുന്നത് കണ്ട് സ്റ്റേഷനിലെ ജീവനക്കാർ റെയിൽവേ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കുട്ടിയെ പുതപ്പിച്ചിരുന്ന തുണിയിൽ ആശുപത്രിയുടെ സീലുണ്ടായിരുന്നു. മരിച്ചതിനുശേഷം ബാഗിലാക്കി കൊണ്ടുവന്നതാണോ, കുട്ടിയെ കൊന്ന് ബാഗിലാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഏത് ആശുപത്രിയിലാണ് കുട്ടിയെ പ്രസവിച്ചതെന്നും പൊലീസ് പരിശോധിക്കുന്നു.
Newborn Baby Found Dead and Abandoned at Thrissur Railway Station