കണ്ണൂര്‍:എലത്തൂര്‍ കേസിലെ ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ തീപിടുത്തത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് റെയില്‍വേയ്ക്ക് ലഭിച്ച ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.
തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനിന്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് പരിശോധന.
നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.ഏപ്രില്‍ രണ്ടിനാണ് എലത്തൂരില്‍ വെച്ച് ഇതേ ട്രയിനില്‍ ആക്രമണമുണ്ടായത്.
Kannur train fire CCTV footages
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

കണ്ണൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്സാണ്. ഭർത്താവ് മദ്യപിച്ച് ധൂർത്തടിക്കുന്നതിനാൽ മകന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു പണം അയച്ചിരുന്നത്. ഇതിന്റെ വൈരാഗ്യവും സജിക്ക് ഷാരോണിനോട് ഉണ്ടായിരുന്നു.

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍; വീഡിയോ

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം…

എലത്തൂർ ട്രെയിൻ ആക്രമണം; സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം

എലത്തൂർ: ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പരിശോധന…