ദില്ലി:   ഇന്ത്യയില്‍ പിങ്ക് മൂൺ  നാളെ  (ബുധനാഴ്ച) പുലര്‍ച്ചെ 5.18ന് കാണാനാകും.  ചന്ദ്രന് പിങ്ക് മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന്‍റെ നിറം മാറുമെന്ന് അര്‍ഥമില്ല. ഏപ്രിലിലെ പൗർണ്ണമിക്ക് മോസ് പിങ്ക് എന്നാണ് പേര്. അമേരിക്കയില്‍ കാണപ്പെടുന്ന മോസ് ഫ്ലോക്സ് എന്ന ചെടി വസന്തകാലത്തിന്‍റെ വരവറിയിച്ച് ഈ മാസമാണ് പൂവിടുക. ഏപ്രിൽ മാസത്തെ പൂര്‍ണ ചന്ദ്രനെ ഫിഷ് മൂൺ, എഗ്ഗ് മൂണ്‍ തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 5:18 ന് ഇന്ത്യയില്‍ പൂര്‍ണചന്ദ്രന്‍ പരമാവധി വലിപ്പത്തിലെത്തും. ഏപ്രില്‍ മാസത്തെ പൂർണ്ണ ചന്ദ്രൻ ശരാശരിയേക്കാൾ വലുതായി കാണപ്പെടും.  ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്നതിനാലാണ് വലിപ്പത്തില്‍ കാണുക.
ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉപയോഗിച്ച് ചന്ദ്രനെ നോക്കുകയാണെങ്കില്‍ പരമാവധി തെളിച്ചത്തില്‍ കാണാം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, പൂർണ്ണ ചന്ദ്രൻ ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ടതാണ്. ചൈത്രത്തിലെ പൗർണ്ണമി ദിനത്തിൽ മിക്ക പ്രദേശങ്ങളിലും ആഘോഷിക്കപ്പെടുന്നു. ബുദ്ധമതക്കാർക്കിടയിൽ ബക് പോയ എന്നറിയപ്പെടുന്നതാണ് പൗര്‍ണമി. ക്രിസ്ത്യൻ സഭാ കലണ്ടറിൽ ഇത് പാസ്ചൽ മൂൺ ആണ്. അതിൽ നിന്നാണ് ഈസ്റ്റർ തീയതി കണക്കാക്കുന്നത്. പെസാക്കിൻ്റെ ലാറ്റിന്‍ പതിപ്പാണ് പാസ്ചൽ.
Pink Moon 2024 In India wednesday early morning
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കൈയിലിരിക്കുന്ന മൊബൈൽ ഫോൺ അത്ര നിസാരക്കാരനല്ല; സൂക്ഷിച്ചാൽ ദുഃഖിക്കണ്ട!

മൊബൈൽ പൊട്ടിത്തെറിക്കുന്ന പ്രശ്നം പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണം. ഇത് പെട്ടെന്ന്…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?…

എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ…