കൊച്ചി:കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്‍റ്‌ കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കി മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു. വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാർ പൊന്‍മുടി, കായല്‍പരപിന്‍ പ്രശാന്തതയുള്ള ‘ കുമരകം, കൊച്ചി എന്നിവിടങ്ങളിലുള്ള കെ.ടി.ഡി.സി. റിസോര്‍ട്ടുകളിലാണ്‌ അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്‌. 
കെ.ടി.ഡി.സി.യുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ്‌ ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്‌, കൊച്ചിയിലെ ബോള്‍ധാട്ടി പാലസ്‌ എന്നിവിടങ്ങളില്‍ 2. രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 വയസ്സില്‍ താഴെയുള്ള രണ്ട്‌ കുട്ടികള്‍ക്ക്‌ 9,999/. രൂപയ്ക്കും കുമരകത്തെ വാട്ടര്‍സ്്‌കേപ്സ്‌, മൂന്നാറിലെ ടി കരണ്ടി എന്നിവിടങ്ങളില്‍ Rs.11999/- രൂപയ്ക്കും ഈ പാക്കേജ്‌ ലഭ്യമാണ്‌.
ബഡ്ജറ്റ്‌, ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹസ്‌, തണ്ണിര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ്‌വേ റിസോര്‍ട്ട്‌,

പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്‌, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്‌ എന്നിവിടങ്ങളില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെയുള്ള വില 4,999/- രൂപയാണ്‌ ഈടാക്കുന്നത്‌. ഇതു കൂടാതെ നിലമ്പൂരിലെ ടാമറിന്‍ഡ്‌ ഈസി ഹോട്ടല്‍, മണ്ണാര്‍കാട്  ടാമറിന്‍ഡ്‌ ഈസി ഹോട്ടല്‍ എന്നിവയില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെയുള്ള  3,499/- രൂപയാണ്‌ ഈടാക്കുന്നത്‌.  പാക്കേജുകള്‍ ജൂണ്‍ മുതല്‍ സെപ്തംബർ 30 വരെ പ്രാബല്യത്തില്‍ ഉണ്ടൊകും. ഓണക്കാലത്തും വെള്ളി, ശനി മറ്റ് അവധിദിവസങ്ങളിലും ഈ പാക്കേജ്‌ ലഭ്യമായിരിക്കുകയില്ല. 



ജോലിയില്‍ നിന്നും  വിരമിച്ചവര്‍ക്കും പ്രവാസികള്‍ക്കും അവധിക്കാലം ആസ്വദിക്കാനുതകുന്ന രീതിയിലുള്ള പ്രത്യേകം തയ്യാറാക്കിയ പാക്കേജുകളുമുണ്ട്.  മൂന്നുരാത്രിയും നാലുപകലും താമസം, പ്രഭാതഭക്ഷണം, ചായ/കോഫി, സ്‌നാക്‌സ്‌, ഡിന്നര്‍, നികുതി എന്നിവ ഉൾപ്പെടെയുള്ള പാക്കേജ്‌ 13,500 രൂപയിലാണ്‌ ആരംഭിക്കുന്നത്. 2023 ജൂണ്‍ മുതല്‍ സെപ്തംബർ 30 വരെയാണ്‌ ഈ പാക്കേജുകള്‍ ലഭ്യമാകുന്നത്.
വിവരങ്ങള്‍ക്ക്‌ കെ.ടി.ഡി.സി വെബ്സൈറ്റ് ww.ktdc.com/packages അല്ലെങ്കിൽ  0471-2316736,2725213,9400008585 എന്ന നമ്പറിലോ centralreservations@ktdc.com എന്ന മെയിൽ ഐഡിയിലോ അതാത്‌ ഹോട്ടലുകളിലോ ബന്ധപ്പെടുക. 
KTDC introduces monsoon season packages for tourists
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

സുന്ദരിയായി ബേപ്പൂർ മറീന ബീച്ച്

ബേ​പ്പൂ​ർ​ ​:​ ​ഈമാസം​ 27​ ,​ 28,​ 29​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ബേ​പ്പൂ​ർ​ ​വാ​ട്ട​ർ​…

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഇന്ന് തുടക്കമാവും

വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഡ്രോണ്‍ ഷോ, സംഗീത, കലാ പരിപാടികള്‍, കൈറ്റ് ഫെസ്റ്റിവല്‍

മൂന്നാറിലേക്കാണോ? 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നല്ല ഭക്ഷണം ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഇടുക്കി: അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ…