തിരുവനന്തപുരം:അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ഏതാനും ട്രെയിൻ സർവീസുകൾക്ക് മാറ്റമുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
  • കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202)
  • നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)
  • കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349)
  • തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343)
  • കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768)
  • കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778)
  • എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441)
  • കായംകുളം – എറണാകുളം– കായംകുളം മെമു എക്സ്പ്രസ് (16310/16309)
  • കൊല്ലം – കോട്ടയം– കൊല്ലം മെമു സ്പെഷൽ (06786/06785)
  • എറണാകുളം – കൊല്ലം മെമു സ്പെഷൽ (06769)
  • കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06450)
  • എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷൽ (06015)
  • ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452).
ആലപ്പുഴ വഴി തിരിച്ചു വിടും
ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.
Train service change in Kerala, some train cancelled

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ്…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…