എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍
കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍ ആണെന്ന് പോലീസ് കണ്ടെത്തി. വാടകയ്‌ക്കെടുത്ത ഈ കാറിലായിരുന്നു യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതെന്നും കണ്ടെത്തി. കേസില്‍ അന്വേഷണം ശക്തമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ ഉടമയായ സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് വിവരം. പാലക്കാട് വരെ പ്രതി കാറിലാണ് പോയത്. കാര്‍ പാലക്കാട് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറം […]