Stay Tuned!

Subscribe to our newsletter to get our newest articles instantly!

Markazudawa MSM

ചോദ്യപേപ്പർ ചോർച്ച: സർക്കാരിന്റെ ഉദാസീന നിലപാട് പ്രതിഷേധാർഹം: എം.എസ്.എം

കഴിഞ്ഞ പരീക്ഷകളുടെ സമയത്തും ചോദ്യപേപ്പറുകൾ ചോരുകയും കുറ്റവാളികൾക്കെതിരിൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും യാതൊരു നടപടിയും കണ്ടിട്ടില്ല.

Kozhikode Local news

SKSSF കോഴിക്കോട് ജില്ലാ സർഗലയം : ഫറോക്ക് മേഘല ചാമ്പ്യൻമാർ

കൊടുവള്ളി, ദാറുൽ അസ്‌ഹറിന്റെ പരിസരങ്ങളിൽ മനോഹരങ്ങളായ ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങൾ പെയ്തിറങ്ങിയ സുവർണമണ്ണിൽ ജില്ലാ സർഗലയത്തിന് സമാപനം. നാലു ദിവസങ്ങളിലായി മൂന്ന് വിഭാഗങ്ങളിൽ എട്ട് വേദികളിലായി 2000പരം പ്രതിഭകൾ മാറ്റുരച്ച സർഗലയത്തിൽ വാശിയേറിയ ഇഞ്ചോടിഞ്ച് പോ രാട്ടത്തിനൊടുവിൽ ജനറൽ വിഭാഗത്തിൽ 308 പോയിന്റ് നേടി ഫറോക്ക് മേഖല ചാംപ്യന്മാരായി. 284 പോയിന്റ് നേടിയ പന്തീരാങ്കാവ് മേഖല രണ്ടാം സ്ഥാനവും 270 പോയിൻ്റോടെ നരിക്കുനി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ സൂപ്പർ സീനിയർ വിഭാഗത്തിൽ താമരശേരി […]

Death

തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈന് വിട, മരണവിവരം സ്ഥിരീകരിച്ച് കുടുംബം, അന്ത്യം അമേരിക്കയിൽ

സാൻ ഫ്രാൻസിസ്‌കോ: തബലയിൽ സംഗീതത്തിന്റെ മാന്ത്രിക പ്രപഞ്ചം തന്നെ സൃഷ്‌ടിച്ച ഉസ്‌താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ വച്ച് ഇടിയോപാതിക് പൾമണറി ഫൈബ്രോസിസ് രോഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 73 വയസായിരുന്നു. ഇന്ത്യൻ സംഗീതപ്രതിഭകളിൽ തബലയിൽ സ്വന്തമായി ഇടംനേടിയ അതികായനെയാണ് നഷ്‌ടമായത്. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്. ഈ വ‌ർഷം ഫെബ്രുവരിയിൽ മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചു. ഇന്ത്യൻ സംഗീതോപകരണമായ തബലയെ പാശ്ചാത്യലോകത്തിന് […]

Accident MVD

കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ദേശീയ പാതയിൽ 18 സ്ഥലങ്ങൾ. സംസ്ഥാനപാതയിൽ 14. വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് മിക്ക ദിവസങ്ങളിലും ഇവിടങ്ങളിലുണ്ടാവുന്നത്. കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് 20 കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. മാനാഞ്ചിറ–മൂഴിക്കൽ ജംഗ്ഷൻ, പുഷ്പ ജംഗ്ഷൻ–പാവങ്ങാട്, പ്രൊവിഡൻസ് കോളേജ് ജംഗ്ഷൻ- ആനക്കുളം–ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ– കല്ലായ് പാലം, ചേന്ദമംഗലം തെരു–കരിമ്പനപ്പാലം, തൊണ്ടയാട് -മെഡിക്കൽ കോളേജ്, പൊയിൽക്കാവ്–വെങ്ങളം, അഴിയൂർ–കൈനാട്ടി, […]

Crime

ചോദ്യക്കടലാസ് ചോർച്ച: അന്വേഷണം തുടങ്ങി, ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതലയോഗം തിങ്കളാഴ്ച നടക്കും. വാർഷികപ്പരീക്ഷ വരാനിരിക്കേ, സുരക്ഷിതമായി ചോദ്യക്കടലാസ് തയ്യാറാക്കുന്നതിനെക്കുറിച്ചും അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിയന്ത്രിക്കാനുള്ള നടപടികളും യോഗം ചർച്ചചെയ്യും. ഇതിനിടെ, പ്രതിഷേധം ശക്തമായതോടെ ചോദ്യക്കടലാസ് ചോർച്ചയിൽ വിദ്യാഭ്യാസവകുപ്പ് സ്വന്തംനിലയിൽ അന്വേഷണം തുടങ്ങി. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്കുപുറമേ, ചില ഉദ്യോഗസ്ഥരും സംശയനിഴലിലുണ്ട്. പ്രശ്നത്തിൽ ഡി.ജി.പി.ക്കു പരാതി നൽകിയതിനു പുറമേയാണ് വകുപ്പുതല അന്വേഷണം. Kerala Education Minister calls a high-level meeting on the exam […]

Accident police

റീല്‍സ് അപകടത്തില്‍ ആശയക്കുഴപ്പം; ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്, കൂടുതൽ നടപടിക്കൊരുങ്ങി എംവിഡി

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ആശയക്കുഴപ്പം. അൽവിനെ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്ഐആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ […]

Others

പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് നെല്ല്യാടി പുഴയിൽ

കൊയിലാണ്ടി:നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ 1-30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയിൽ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Others

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം ഇനി ഒരു റോഡിലൂടെ മാത്രം

കോഴിക്കോട്:നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ വരുന്നതിലും പോകുന്നതിലും പുതിയ ക്രമീകരണം. വാഹനങ്ങൾ ആനിഹാൾ റോഡിലൂടെ വന്ന് സ്റ്റേഷൻ കോംപൗണ്ടിൽ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനരികിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാൻ. ലിങ്ക് റോഡ് വഴി വന്നാൽ വാഹനങ്ങൾക്ക് സ്റ്റേഷൻ കോംപൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല. ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ഇപ്പോൾ ഉപയോ​ഗിക്കുന്ന രണ്ട് വഴികൾ അടയ്ക്കും. പകരം വടക്കുഭാഗത്ത് എസ്കലേറ്ററുകൾക്ക് അടുത്തായി നിലവിലുള്ള കവാടവും തെക്കുഭാഗത്ത് തുറക്കാൻ പോകുന്ന പുതിയ കവാടവും ഉപയോ​ഗിക്കാം. മേലേ […]

Others

1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്

വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്. ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആൻ്റ് എൻ്റർടൈൻമെന്റ്റ് പാർക്കുകളിലൊന്നായ വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് റൈഡ് നടത്തിയത്. വയനാട് ടൂറിസത്തിന് പുത്തൻ ഉണർവേകാൻ റോയൽ എൻഫീൽഡ് ഹിമാലയൻ ക്ലബ്ബും പെഡ്‌ലോക്ക് മോട്ടോർ സ്പോർട്ടും ചേർന്ന് ‘സെർവോ യൂത്ത്ഫുൾ വയനാട് 1000 റൈഡേഴ്‌സ് […]