താമരശ്ശേരി സ്വകാര്യ ട്യൂഷൻ സെൻ്ററിന് മുന്നിൽ വിദ്യാര്‍ഥികൾ ഏറ്റുമുട്ടി; പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം
താമരശ്ശേരി∙ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ […]